Home Featured “ഇവിടുത്തെ ഭക്ഷണം കഴിച്ച്‌ പാകിസ്താന്‍ സിന്ദാബാദ് പറയുന്നവരെ വെറുതെ വിടില്ല” -വിദ്വഷ പരാമര്‍ശവുമായി കെ.എസ് ഈശ്വരപ്പ

“ഇവിടുത്തെ ഭക്ഷണം കഴിച്ച്‌ പാകിസ്താന്‍ സിന്ദാബാദ് പറയുന്നവരെ വെറുതെ വിടില്ല” -വിദ്വഷ പരാമര്‍ശവുമായി കെ.എസ് ഈശ്വരപ്പ

ബംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടി മുസ്ലിംകളെ പ്രീണിപ്പിക്കുകയാണെന്ന വിദ്വഷ പരാമര്‍ശവുമായി കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ.ഇവിടെ വിളയുന്ന ഭക്ഷണം കഴിച്ച്‌ പാകിസ്താന്‍ സിന്ദാബാദ് പറയുന്നവരെ ഞങ്ങള്‍ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് പാര്‍ട്ടി മുസ്ലിംകളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

ഇത് നല്ലതല്ലെന്ന് മന്ത്രി പ്രതികരിച്ചു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ദേശ സ്നേഹികളായ മുസ്ലിംകളെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഞങ്ങള്‍ ഹിന്ദുത്വവാദികളാണ്. ഞങ്ങളുടെ ജനനം മുതല്‍ ഞങ്ങള്‍ ഹിന്ദുത്വയെക്കുറിച്ച്‌ സംസാരിക്കുന്നു. പക്ഷേ ഞങ്ങള്‍ മുസ്ലീങ്ങളെ എതിര്‍ക്കുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.രാജ്യദ്രോഹം, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങിയ ആരോപണങ്ങളില്‍ കെ.എസ് ഈശ്വരപ്പക്കെതിരെ അന്വേഷണം നടത്താന്‍ ദൊഡ്ഡപേട്ട് പൊലീസിനോട് പ്രത്യേക കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group