Home Featured തിരിച്ചടി നേരിട്ട് ജിയോ, നഷ്ടപെട്ടത് 93 ലക്ഷം വരിക്കാരെ

തിരിച്ചടി നേരിട്ട് ജിയോ, നഷ്ടപെട്ടത് 93 ലക്ഷം വരിക്കാരെ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്ബനിയായ ജിയോ തിരിച്ചടി നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ താരീഫ് നിരക്കുകള്‍ 25 ശതമാനം വര്‍ധിച്ചതിന് പിന്നാലെ മുന്‍നിര ടെലികോം കമ്ബനി സേവനങ്ങള്‍ ഉപേക്ഷിക്കുന്ന വരിക്കാരുടെ എണ്ണവും കുത്തനെ കൂടിയെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ടെലികോം റെഗുലേറ്ററി അതോററ്ററിയുടെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ നഷ്ടം സംഭവിക്കാത്തത് എയര്‍ടെല്ലിന് മാത്രമാണെന്നാണ് വിലയിരുത്തല്‍. ജിയോ, വിഐ എന്നിവയ്‌ക്കെല്ലാം തിരിച്ചടി കിട്ടിയിട്ടുണ്ട്. ഡിസംബറിലും ജിയോയ്ക്ക് നഷ്ടമുണ്ടായിരുന്നു. 93 ലക്ഷം വരിക്കാരെയാണ് ജിയോയ്ക്കാണ് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത്. വോഡഫോണ്‍ ഐഡിയക്ക് 3.89 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടിട്ടുണ്ട്.

ജിയോയുടെ എതിരാളികളായ ഭാരതി എയര്‍ടെലിന് ജനുവരിയില്‍ 7.14 ലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിച്ചിരുന്നു. ജനുവരിയില്‍ ജിയോയ്ക്ക് 93.22 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതേസമയം, എയര്‍ടെലിന്റെ വരിക്കാരുടെ എണ്ണം 35.54 കോടിയായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group