തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയും നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി രമ (61) അന്തരിച്ചു.ഡോ. രമ്യ, ഡോ. സൗമ്യ എന്നിവരാണ് മക്കള്‍. ഡോ. നരേന്ദ്രന്‍ നയ്യാര്‍, ഡോ. പ്രവീണ്‍ പണിക്കര്‍ എന്നിവര്‍ മരുമക്കളാണ്. സംസ്കാരം വൈകിട്ട് നാലിന് തൈക്കാട് ശാന്തി കവാടത്തില്‍.