ബെംഗളൂരു, :ജെസി റോഡിൽ മേൽപാലം നിർമിക്കുന്നത് സംബ ന്ധിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. ജെസി റോഡിനേയും കസ്തൂർബ റോഡിനെയും ബന്ധിപ്പിച്ചാണ് 1.7 കിലോമീറ്റർ നീളത്തിൽ മേൽപാലം നിർമി ക്കുന്നത്.2009ലാണ് മേൽപാലം നിർമിക്കുന്നതിനുള്ള സാധ്യത പഠനം നടത്തിയത്. 2014 ലെ ബിബിഎം പി ബജറ്റിൽ പാലം നിർമാണത്തിന് അനുമതി നൽകിയെങ്കിലും പിന്നീട് തുടർനടപടികൾ ഉണ്ടായി ല്ല. കെആർ മാർക്കറ്റ് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് സെൻ 5ൽ ബിസിനസ് ഡിസ്ട്രിക്ടിലേ പ്രവേശിക്കാനുള്ള പ്രധാന റോഡിൽ ഗതാഗത കുരുക്ക് പതിവാണ്. മുഖ്യമന്ത്രിയുടെ നഗരോതാന പദ്ധതിയിൽപ്പെടുത്തി പാ ലം നിർമിക്കാനുള്ള സാധ്യതയാണ് ബിബിഎംപി പരിഗണിക്കുന്നത്