കൊച്ചി: പുതിയ സാമ്ബത്തിക വര്‍ഷത്തിലെ ആദ്യ ദിനം ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലണ്ടറിന് 256 രൂപയാണ് കൂട്ടിയത്. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല ഇതിനൊപ്പം സംസ്ഥാനത്ത് സിഎന്‍ജിയുടെ വിലയും കൂട്ടി. ഒരു കിലോ സിഎന്‍ജിക്ക് എട്ടുരൂപയാണ് കൂടിയത്. കൊച്ചിയില്‍ 80 രൂപയാണ് പുതുക്കിയ വില. മറ്റു ജില്ലകളില്‍ ഇത് 83 രൂപവരെയാകും. ഇതിനൊപ്പം ടോള്‍ നിരക്കും രജിസ്ട്രേഷന് ഫീസും സ്റ്റാമ്ബ് ഡ്യൂട്ടിയും ഇന്നുമുതല്‍ വര്‍ദ്ധിക്കുകയാണ്. വിവിധ റോഡുകളിലെ ടോള്‍ നിരക്ക് 10 ശതമാനമാണ് കൂടിയത്.
അതിനിടെ, പാരസെറ്റമോള്‍ ഉള്‍പ്പടെ എണ്ണൂറിലധികം മരുന്നുകള്‍ക്കും വില കൂടിയിട്ടുണ്ട്. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ – മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്കാണ് വില കൂടുക.
ബഡ്ജറ്റിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ നിരക്ക് വര്‍ദ്ധനകളും ഇന്ന് നിലവില്‍ വരും.ഭൂനികുതി ഇരട്ടിയാകും. വസ്തുക്കളുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ദ്ധനയുണ്ടാകും. അതിനനുസരണമായി രജിസ്ട്രേഷന് ഫീസും സ്റ്റാമ്ബ് ഡ്യൂട്ടിയും വര്‍ദ്ധിക്കും. പുത്തന്‍ വാഹനങ്ങള്‍ക്കുള്ള ഹരിത നികുതിയും ഇന്ന് പ്രാബല്യത്തിലാകും. ഇന്ധന, പാചകവാതക വിലവര്‍ദ്ധനയില്‍ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ക്ക് കടുത്ത ആഘാതമാണ്
ഭൂനികുതി വര്‍ദ്ധന (ബ്രായ്ക്കറ്റില്‍ പഴയ നിരക്ക്)
(2.47 സെന്റ് ആണ് ഒരു ആര്)
പഞ്ചായത്ത്
8.1 ആര് വരെ………..₹5 (₹2.50)
8.1 ആറിന് മേല്‍……₹8 (₹ 5)
മുനിസിപ്പാലിറ്റി
2.43 ആര് വരെ…….₹10 (₹5)
2.43 ആറിന് മേല്‍…₹15 (₹10)
കോര്പ്പറേഷന്
1.62 ആര് വരെ……..₹20 (₹10)
1.62 ആറിന് മേല്‍…₹30 (₹20)
ന്യായവില രജിസ്ട്രേഷന് ഫീ വര്‍ദ്ധന
(ഇപ്പോഴത്തെ വില, 10 ശതമാനം വര്ദ്ധിക്കുമ്ബോഴുള്ള വില, സ്റ്റാമ്ബ് ഡ്യൂട്ടി + രജിസ്ട്രേഷന് ഫീ എന്ന ക്രമത്തില്‍)
1 ലക്ഷം…..₹1,10,000…..₹11,000
2 ലക്ഷം…..₹2,20,000…..₹24,000
3 ലക്ഷം…..₹3,30,000…..₹33,000
വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കല്‍
(ബ്രാക്കറ്റില്‍ നിലവിലെ നിരക്ക്)
ടു വീലര്‍….₹1000 (₹300)
ത്രീ വീലര്‍ …₹2500 (₹600)
കാര്‍ ………..₹5000 (₹600)
ഇറക്കുമതി
ടൂ വീലര്‍…₹10,000 (₹2500)
കാര്‍ …..₹40,000 (₹ 5000)
വെള്ളക്കരം
ഗാര്‍ഹിക, ഗാര്‍ഹികേതര,വ്യവസായ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വെള്ളത്തിന്റെ നിരക്കില്‍ അഞ്ച് ശതമാനം വര്‍ദ്ധന.
ഗാര്ഹികോപയോഗം
പ്രതിമാസം 1000 ലിറ്റര്‍ വരെ….₹4.41 (₹4.20)
1000 മുതല്‍ 5000 വരെ…………₹22.05 (₹21)
ഹരിതനികുതി വര്‍ദ്ധന 50%
15 വര്ഷത്തിനുമേല് പ്രായമുള്ള വണ്ടികള്‍ക്ക് ഹരിതനികുതി 50 ശതമാനം കൂടും. പുതിയ ഡീസല്‍ വാഹനങ്ങള്‍ക്കും ഹരിതനികുതിയുണ്ട്.
15 വര്‍ഷം കഴിഞ്ഞ 4 ചക്ര സ്വകാര്യവാഹനം ₹600
10 വര്‍ഷം കഴിഞ്ഞ ചെറു വാണിജ്യവാഹനം ₹200
15 വര്‍ഷം കഴിഞ്ഞവയ്ക്ക് ₹300
10 വര്‍ഷം കഴിഞ്ഞ ഇടത്തരം വാണിജ്യവാഹനം ₹300
15 വര്‍ഷം കഴിഞ്ഞവയ്ക്ക് ₹450
10 വര്‍ഷം കഴിഞ്ഞ വലിയ വാണിജ്യവാഹനം ₹400,
15 വര്‍ഷം കഴിഞ്ഞവയ്ക്ക് ₹600