Home Featured നമ്മ മെട്രോ പത്താം വാർഷികം : പാസ്സ് സിസ്റ്റം നവീകരിക്കുന്നു

നമ്മ മെട്രോ പത്താം വാർഷികം : പാസ്സ് സിസ്റ്റം നവീകരിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത കുരുക്ക് തീർക്കുന്ന രൂക്ഷമായ യാത്രാ ക്ലേശത്തിൽ നിന്ന് യാത്രക്കാർക്ക് ഏറെ രക്ഷയായ നമ്മ മെട്രോ പത്താം വർഷം പിന്നിടുന്നതിന്റെ ഭാഗമായി പ്രതിദിന ത്രിദിന പാസുകൾ യാത്രക്കാർക്കായി ഏർപ്പെടുത്തുന്നു. നിലവിൽ ടോക്കൺ ടിക്കറ്റ്, സ്മാർട്ട് കാർഡ് എന്നിവ ഉപയോഗിച്ചു മാത്രമാണ് മെട്രോയിൽ യാത്ര ചെയ്യാനാവുന്നത്.

ഒരു സ്റ്റേഷനിൽ നിന്നും മറ്റൊരു സ്റ്റേഷനിലേക്ക് മാത്രമെ ഇത്തരം ടിക്കറ്റുകൾ കൊണ്ട് യാത്ര ചെയ്യാൻ സാധിക്കു. യാത്രക്കാർ മുൻകൂറായി പണമടച്ച് വാങ്ങുന്ന സ്മാർട്ട് കാർഡുകൾ ഉപയോഗിച്ച് ഏത് സ്റ്റേഷനിലേക്കും യാത്ര ചെയ്യാം. ഒരു സ്റ്റേഷനിൽ നിന്നും അടുത്ത സ്റ്റേഷനിലേക്ക് പോകുന്നതോടെ ടിക്കറ്റ് തുക സ്മാർട്ട് കാർഡുകളിൽ നിന്നും കുറയും. ടോക്കൺ ടിക്കറ്റുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കിൽ 5% ഇളവ് ലഭിക്കുമെന്നതാണ് സ്മാർട്ട് കാർഡുകളുടെ സവിശേഷത.

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ(ബി.എം.ആർ.സി. എൽ) വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ടോപ്പ് അപ്പായി കാർഡുകൾ പിന്നീട് റീ ചാർജ് ചെയ്യാം. ഇങ്ങനെ ടൊപ്പ് അപ്പ് ചെയ്യുന്ന കാർഡുകൾക്ക് ഏഴുദിവസമാണ് വാലിഡിറ്റി ലഭിക്കുക.

എന്നാൽ പ്രതിദിന, ത്രിദിന പാസുകളിലൂടെ പരിധിയില്ലാതെ യാത്ര ചെയ്യാനാവന്ന സൗകര്യമാണ് ബി.എം.ആർ.സി.എൽ ഏർപ്പെടുത്തുന്നത്.

200 രൂപയാണ് (50 രൂപ ഡിപ്പോസിറ്റ് അടക്കം) പ്രതിദിന പാസിന് ഈടാക്കുന്നത്. ഇത് വാങ്ങിയാൽ പരിധികളില്ലാതെ യാത്ര ചെയ്യാം. മൂന്ന് ദിവസത്തെ ത്രിദിന പാസിന് 400 രൂപയാണ് (50 രൂപ ഡിപ്പോസിറ്റ് അടക്കം) ഈടാക്കുന്നത്. സ്മാർട്ടുകാർഡുകളാണ് പാസായി നൽകുന്നത്.

മാത്രമല്ല യാത്ര പൂർത്തിയാക്കിയ ശേഷം സ്മാർട്ട് കാർഡ് പാസുകൾ കേടു കൂടാതെ മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമർ കെയർ സെന്ററുകളിൽ തിരിച്ചേൽപിച്ചാൽ ഡിപ്പോസിറ്റ് തുകയായ 50 രൂപ തിരിച്ചു കിട്ടുകയും ചെയ്യും. സാധാരണ യാത്രക്കാർക്ക് പുറമെ വിനോദ സഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഈ സൗകര്യം ഏപ്രിൽ രണ്ടു മുതലാണ് നിലവിൽ വരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group