ബെംഗളൂരു :മലബാർ മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തിൽ നഗരത്തിൽ ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കുന്നു.. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി ജനറൽ ബോഡിയിൽ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. എൻ.എ.ഹാരിസ് എംഎൽഎ, ജനറൽ സെക്രട്ടറി ടി.സി.സിറാജ്, ട്രഷറർ സി.എം.മുഹമ്മദ് ഹാജി, ഫരി ക്കോ മമ്മു ഹാജി, പി.ഉസ്മാൻ, ഷക്കീൽ അബ്ദുൽ റഹ്മാൻ, പി .എം.ലത്തീഫ് ഹാജി, ശംസുദീൻ കൂടാളി, കെ.സി.അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.