Home Featured മദ്രസ വിഷയങ്ങളിൽ ഇടപെടാനില്ലെന്ന് കർണാടക മന്ത്രി

മദ്രസ വിഷയങ്ങളിൽ ഇടപെടാനില്ലെന്ന് കർണാടക മന്ത്രി

ബെംഗളുരു • മദ്രസകളിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇടപെടാനോ ഇവ ഏറ്റെടുക്കാനോ സർക്കാരിനു മുന്നിൽ നിർദേശങ്ങളില്ലെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ്. അതേസമയം മദ്രസകളിലെ വിദ്യാഭ്യാസം വിദ്യാർഥികളുടെ നൈപുണ്യ വികസനത്തിന് ഉപകരിക്കുന്ന വിധത്തിലുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.ദേശവിരുദ്ധ പാഠങ്ങൾ പകരുന്ന മദ്രസകൾ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ പൊളിറ്റിക്കൽ സെക്രട്ടറി രേണുകാചാര്യ എംഎൽഎ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഇതിനു കഴിഞ്ഞില്ലെങ്കിൽ, മറ്റു സ്കൂളുകളിലെ പാഠ്യപദ്ധതി തന്നെ മദ്രസകളും പിന്തുടരുന്ന സാഹചര്യമുണ്ടാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group