ഓസ്‌കര്‍ വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച സംഭവത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ വില്‍ സ്മിത്ത്. ഭാര്യയെ പരിഹസിച്ചപ്പോള്‍ വൈകാരികമായി പ്രതികരിച്ച് പോയതാണ്, തന്റെ പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്നും വില്‍ സ്മിത്ത്.
കഴിഞ്ഞ ദിവസം ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു നടന്‍ വില്‍ സ്മിത്ത്.എന്നാല്‍, പുരസ്‌കാര വേദിയില്‍ വച്ച് അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു. ഓസ്‌കര്‍ വേദിയില്‍ മുഖത്തടിച്ച അവതാരകനോട് പരസ്യമായി മാപ്പ് പറയുന്നതായി സ്മിത്ത് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
തന്റെ പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്നും ഭാര്യയെ പരിഹസിച്ചപ്പോള്‍ വൈകാരികമായി പ്രതികരിച്ച് പോയതാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് രൂപത്തിലായാലും അക്രമം എന്നത് വിഷവും വിനാശകരവുമാണ്. കഴിഞ്ഞ രാത്രിയില്‍ നടന്ന ഓസ്‌കര്‍ അക്കാദമി അവാര്‍ഡിനിടെ എന്റെ പെരുമാറ്റം ഉള്‍ക്കൊള്ളാനോ ന്യായീകരിക്കാനോ കഴിയുന്നതല്ല.
തമാശകള്‍ പറയുകയെന്നത് എന്റെ ജോലിയുടെ ഭാഗമാണ്. പക്ഷേ ജാഡയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള തമാശ എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചുപോയത്. എനിക്ക് തെറ്റുപറ്റി… സ്മിത്ത് സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഓസ്‌കര്‍ അക്കാദമിയോടും ഷോയുടെ നിര്‍മാതാക്കളോടും പങ്കെടുത്തവരോടും ലോകമെമ്ബാടുമുള്ള എല്ലാവരോടും ക്ഷമാപണം നടത്തുന്നതായും ക്രിസിനോട് പരസ്യമായി മാപ്പ് ചോദിക്കുകയാണെന്നും പറഞ്ഞ സ്മിത്ത് വില്യംസ് കുടുംബത്തോടും കിങ് റിച്ചാര്‍ഡിന്റെ കുടുംബത്തോടും ക്ഷമാപണം നടത്തി.