ദില്ലി; ഈ വര്‍ഷം അവസാവവും അടുത്ത വര്‍ഷവുമായി നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി ബി ജെ പി.ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് ബി ജെ പി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഈ വര്‍ഷം അവസാനമാണ് തിരഞ്ഞെടുപ്പ്, രണ്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍.ഹിജാബ് നിരോധിച്ച കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികള്‍ ഭഗവത് ഗീത പഠിക്കണം
1ബി ജെ പിയെ സംബന്ധിച്ച് ഗുജറാത്ത് പാര്‍ട്ടി കോട്ടയാണ്.
എന്നാല്‍ ഇക്കുറി സംസ്ഥാനത്തേക്കുള്ള ആം ആദ്മിയുടെ കടന്ന് വരവോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് സീറ്റ് നേടിയാണ് ബി ജെ പി അധികാര തുടര്‍ച്ച നേടിയത്. അതുകൊണ്ട് തന്നെ ഇക്കുറി വ്യക്തമായ തന്ത്രങ്ങളാണ് പാര്‍ട്ടി ഒരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉള്‍പ്പെടെ അണിനിരത്തി വേഗത്തില്‍ തന്നെ പ്രചരണം കൊഴുപ്പിക്കാനുള്ള തന്ത്രങ്ങള്‍ പാര്‍ട്ടി മെനയുന്നുണ്ട്.
2.ഹിമാചല്‍ പ്രദേശില്‍ ബി ജെ പിയും കോണ്‍ഗ്രസുമാണ് നേരത്തേ നേര്‍ക്ക് നേര് പോരാടിയുരുന്നതെങ്കില്‍ ഇത്തവണ ആം ആദ്മിയും കളത്തില്‍ ഉണ്ട്. ഉപതിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ബി ജെ പി ക്യാമ്ബ് ആശങ്കയിലാണ്. ആപ്പിന് സംസ്ഥാനത്ത് വലിയ റോള്‍ ഇല്ലെന്ന് ബി ജെ പി ക്യാമ്ബുകള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനേയും ആം ആദ്മിയേയും നേരിടാന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ അടിത്തട്ട് മുതല്‍ തന്നെ തുടങ്ങണമെന്നാണ് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
3.അതേസമയം അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ പന്നാ പ്രമുഖുമാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്ക് ബി ജെ പി നേതൃത്വം കടന്നു കഴിഞ്ഞു. സംസ്ഥാനത്തെ 52,000 പോളിങ് ബൂത്തുകളിലും പന്ന പ്രമുഖരെ നിയമിക്കാനാണ് പദ്ധതി. സംസ്ഥാനത്തുടനീളമുള്ള ബൂത്ത് കമ്മിറ്റികളില്‍ 1.1 ദശലക്ഷം ആളുകളെ നിയോഗിക്കുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. നിലവില്‍ 42,000 ബൂത്തുകളില്‍ തങ്ങള്‍ക്ക് സാന്നിധ്യമുണ്ട്. ഇത് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം, രാജസ്ഥാന് ബിജെപി പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു.
4.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം നടത്താതിരുന്നതും കര്‍ഷക പ്രക്ഷോഭം സ്വാധീനിച്ച മേഖലകളില്‍ ഉള്‍പ്പെട്ടതുമായ ഗംഗാനഗര്‍ ജില്ലയില്‍ നിന്നാണ് പാര്‍ട്ടി പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരത്തിനൊടുവില്‍ ബി ജെ പിയെ താഴെയിറക്കി കോണ്‍ഗ്രസ് അധികാരം പിടിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തിനിടെ നടന്ന ഒരു തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബി ജെ പിക്ക് മുന്നേറാന്‍ സാധിച്ചിരുന്നില്ല.
5അതിനിടെ ഗുജറാത്തിലും കര്‍ണാടകത്തിലും ഉടന്‍ തന്നെ പുതിയ തിരഞ്ഞെടുപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്ന് ബി ജെ പി നേതൃത്വം പ്രതികരിച്ചു. യുപിയില്‍ ബിജെപി വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാക്കള്‍ക്കായിരിക്കും ഇവിടങ്ങളില്‍ സുപ്രധാന ചുമതല നല്‍കുകയെന്നും ബി ജെ പി വൃത്തങ്ങള്‍ പറഞ്ഞു. ഗുജറാത്തിലെ സാഹചര്യമല്ല ബി ജെ പിയെ സംബന്ധിച്ചെടുത്തോളം കര്‍ണാടകത്തില്‍. ഇവിടെ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ബി ജെ പി നേതൃത്വത്തിന് വെല്ലുവിളി തീര്‍ക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുത്തതും പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയുടെ ജില്ലയിലായിരുന്നു ബി ജെ പിക്ക് നഷ്ടം സംഭവിച്ചത്. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ലേങ്കില്‍ ഭരണ നഷ്ടം ഉണ്ടായേക്കാമെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.