Home Featured RBI ശമ്ബളം 1.08 ലക്ഷം രൂപ വരെ; ഗ്രേഡ്-ബി ഓഫീസര്‍ റിക്രൂട്ട്മെന്റ്; 300ഓളം ഒഴിവുകളില്‍ അപേക്ഷിക്കാം

RBI ശമ്ബളം 1.08 ലക്ഷം രൂപ വരെ; ഗ്രേഡ്-ബി ഓഫീസര്‍ റിക്രൂട്ട്മെന്റ്; 300ഓളം ഒഴിവുകളില്‍ അപേക്ഷിക്കാം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വിവിധ വകുപ്പുകളില്‍ ഗ്രേഡ്-ബി ഓഫീസര്‍മാരുടെ (Grade-B Officers) റിക്രൂട്ട്മെന്റിന് (Recruitment) അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കി.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ www.rbi.org.in സന്ദര്‍ശിച്ച്‌ മാര്‍ച്ച്‌ 28 മുതല്‍ ഏപ്രില്‍ 18 (വൈകുന്നേരം 6 മണി) വരെ അപേക്ഷിക്കാമെന്ന് വിജ്ഞാപനത്തില്‍ അറിയിക്കുന്നു.

അപേക്ഷ പൂരിപ്പിക്കുന്നതും ഫീസടക്കുന്നതും ഓണ്‍ലൈന്‍ വഴി ആയിരിക്കും. ജനറല്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ച്‌ (ഡിഇപിആര്‍), ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് (ഡിഎസ്‌ഐഎം) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ആകെ 294 ഒഴിവുകളാണ് ഉള്ളത്.ഓഫീസര്‍ ഗ്രേഡ് ബി (ജനറല്‍) വിഭാഗത്തില്‍ ഒഴിവുകളുടെ എണ്ണം 238 ആണ്.

ഓഫീസര്‍ ഗ്രേഡ് ബി (ഡിഇപിആര്‍) വിഭാഗത്തില്‍ ഒഴിവുകളുടെ എണ്ണം 31 ആണ്. ഓഫീസര്‍ ഗ്രേഡ് ബി (ഡിഎസ്‌ഐഎം) വിഭാഗത്തില്‍ ഒഴിവുകളുടെ എണ്ണം 25 ആണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.- ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രില്‍ 22പരീക്ഷാക്രമംരണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയിലൂടെയാകും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

ആദ്യ ഘട്ടത്തില്‍ ഒരു ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും ഉണ്ടാവുക. മെയ് 28നാണ് ഓണ്‍ലൈന്‍ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ മാത്രമെ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടുകയുള്ളൂ. അതില്‍ പരമാവധി മൂന്ന് പരീക്ഷകള്‍ വരെ ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ രണ്ടാം ഘട്ടം ജൂണ്‍ 25 ന് ആരംഭിക്കും.ഡിഇപിആര്‍, ഡിഎസ്‌ഐഎം എന്നീ വകുപ്പുകളിലെ തസ്തികയിലേക്കുള്ള പരീക്ഷാ തീയതി സംബന്ധിച്ച്‌ ഇനിയും സ്ഥിരീകരണം വന്നിട്ടില്ല.

ഒന്നാം ഘട്ടം ജൂലൈ 2നും രണ്ടാം ഘട്ടം ഓഗസ്റ്റ് 6നും നടക്കുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം.തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാന ഘട്ടം അഭിമുഖ പരീക്ഷയാണ്. രണ്ട് ഘട്ടങ്ങളിലും വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക.- ഇനി എം.ഫിലും ബിരുദാനന്തര ബിരുദവും വേണ്ട; ബിരുദധാരികള്‍ക്ക് നേരിട്ട് പിഎച്ച്‌ഡി പ്രവേശനം നേടാംയോഗ്യതപ്രായം: 2022 ജനുവരി 1 പ്രകാരം, 21 വയസ് തികഞ്ഞവര്‍ക്കും 30 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം.

വിദ്യാഭ്യാസം: ജനറല്‍ റിക്രൂട്ട്മെന്റിന്, ഉദ്യോഗാര്‍ത്ഥികള്‍ ബിരുദ പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഡിഇപിആര്‍, ഡിഎസ്‌ഐഎം വകുപ്പുകളിലേക്കാണെങ്കില്‍, കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.വിജ്ഞാപനമനുസരിച്ച്‌, അണ്‍ റിസര്‍വ്ഡ് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇതിനകം ആറ് തവണ ഒന്നാം ഘട്ട പരീക്ഷ എഴുതിയിട്ടുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

ശമ്ബളംതിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 55,200 രൂപ അടിസ്ഥാന ശമ്ബളമായി ലഭിക്കും. കാലാകാലങ്ങളില്‍ പ്രാബല്യത്തില്‍ വരുന്ന നിയമങ്ങള്‍ക്കനുസൃതമായി വീട്ടു വാടക അലവന്‍സ്, ഫാമിലി അലവന്‍സ്, ഗ്രേഡ് അലവന്‍സ് എന്നിവ ലഭിക്കും. നിലവില്‍, തുടക്കത്തിലെ പ്രതിമാസ മൊത്ത വേതനം 1,08,404 രൂപയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group