കെങ്കേരി: ഉള്ളാൾ റോഡിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന അച്ഛനും മകളും മരിച്ച സംഭവത്തിൽ 2ബെസ്കോം ജീവനക്കാർ അറസ്റ്റിൽ.ബൈദരഹള്ളി ഡിവിഷനിലെ ജൂനിയർ എൻജിനിയർ എസ്.ദിനേശ്, അസിസ്റ്റന്റ എൻജിനീയർ മഹാന്തേഷ് എന്നിവരെയാണ് ജ്ഞാന ഭാരതി പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ആഴ്ചയാണു ട്രാൻ സ്ഫോമർ പൊട്ടിത്തെറിച്ച് ശിവകുമാർ (52), മകൾ ചൈതന്യ (18) എന്നിവർ മരിച്ചത്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനാണ് ഇവർക്കെ തിരെ കേസെടുത്തത്.