Home Featured ജെ പി നഗർ :ജെയിൻ സർവകലാശാലയിലെ മലയാളി വിദ്യാർത്ഥി അപ്പാർട്മെന്റിൽ നിന്നും വീണ് മരിച്ചു

ജെ പി നഗർ :ജെയിൻ സർവകലാശാലയിലെ മലയാളി വിദ്യാർത്ഥി അപ്പാർട്മെന്റിൽ നിന്നും വീണ് മരിച്ചു

ബെംഗളൂരു മലയാളി വിദ്യാർഥിയെ അപ്പാർട്മെന്റിന്റെ മുകളിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി.തൃശൂർ പാവറട്ടി വട്ടരങ്ങത്ത് വീട്ടിൽ രവീന്ദ്രന്റെ മകൻ രോഹിത്ത് (20) ആണ് മരിച്ചത്. ജെപി നഗറിലെ അപ്പാർട്മെന്റിന്റെ 5-ാം നിലയിൽ നിന്ന് രോഹിത്ത് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രോഹി ത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലകറങ്ങി വീണെന്നാണ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി രോഹിത്ത് പറഞ്ഞതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ജെയിൻ സർവകലാശാല യിൽ ബികോം മൂന്നാം വർഷ വിദ്യാർഥിയാണ്. മൃതദേഹം കിംസ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഖത്തറിലുള്ള മാതാപിതാക്കൾ എത്തിയതിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

You may also like

error: Content is protected !!
Join Our WhatsApp Group