Home Featured മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതില്‍ എന്താണ് പ്രശ്‌നം?, ഹിന്ദു പെണ്‍കുട്ടികള്‍ തല മറയ്ക്കുന്നില്ലേ?, സന്യാസികളും?’; സിദ്ധരാമയ്യ

മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതില്‍ എന്താണ് പ്രശ്‌നം?, ഹിന്ദു പെണ്‍കുട്ടികള്‍ തല മറയ്ക്കുന്നില്ലേ?, സന്യാസികളും?’; സിദ്ധരാമയ്യ

കര്‍ണാടകത്തില്‍ ഹിന്ദു സ്ത്രീകളും സന്യാസിമാരും അവരുടെ തലമറയ്ക്കാറുണ്ടെന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധാരാമയ്യ.ന്യൂനപക്ഷങ്ങളെ സിദ്ധാരാമയ്യ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അതില്‍ അദ്ദേഹം മാപ്പ് പറയണമെന്നും സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു സിദ്ധാരാമയ്യ.

‘മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതില്‍ എന്താണ് പ്രശ്‌നം?. ഹിന്ദു പെണ്‍കുട്ടികള്‍ തല മറയ്ക്കുന്നില്ലേ?. സന്യാസികളും അവരുടെ തല തുണിയുപയോഗിച്ച്‌ മറയ്ക്കാറുണ്ട്. അവരെ നിങ്ങള്‍ ചോദ്യം ചെയ്യുമോ?’, സിദ്ധരാമയ്യ ചോദിച്ചു.ഹിജാബ് വിഷയത്തെ ഉപയോഗിച്ച്‌ ബിജെപി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ ജനങ്ങള്‍ ബുദ്ധിമാന്‍മാരാണ്. അവര്‍ക്ക് ഇവരുടെ രഹസ്യഅജണ്ട മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്നും സിദ്ധാരാമയ്യ പറഞ്ഞു.

കൊല്ലപ്പെട്ട മുസ്‌ലിം പ്രവര്‍ത്തകരുടെ കുടുംബത്തിന് കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് കൊല്ലപ്പെട്ട ഹിന്ദു പ്രവര്‍ത്തകരുടെ കുടുംബത്തിന് നല്‍കുന്നത്. വിവേചനവും വ്യത്യാസവും നടത്തി ഹിന്ദു വോട്ട് ബാങ്ക് ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വോട്ട് കേന്ദ്രീകരിക്കുന്നതിന് വിവാദ വിഷയങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നു. പക്ഷെ ജനങ്ങള്‍ അവരുടെ താല്‍പര്യങ്ങളെല്ലാം മനസ്സിലാക്കിയതിനാല്‍ കണക്കൂട്ടലുകളെല്ലാം പരാജയപ്പെടുമെന്നും സിദ്ധാരാമയ്യ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group