ബെംഗളൂരു: ഓമലൂർ മേട്ടൂർ ഡാം പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 8ന് കെഎസ്ആർ ബെംഗളൂരു എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് വഴി തിരിച്ചുവിടും.എറണാകുളം -കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി (12678), കെഎസ്ആർ ബെംഗളൂരു എറണാകുളം ഇന്റർസിറ്റി (12677) സേലം, ജോലാർപേട്ട ബി ക്യാ ബിൻ, കുപ്പം, ബംഗാർപേട്ട്, കെആർ പുരം വഴിയായിരിക്കും സർവീസ് നടത്തുക.ധർമപുരി, ഹൊസൂർ, കർമലാരാം എന്നിവിടങ്ങളിൽ നിർത്തില്ല.