ബെംഗളൂരു: കബ്ബൺ പാർക്കിന് നോ ഹോണിംഗ് സോൺ’ പദവി ഏതാനും ദിവസങ്ങൾക്കുള്ളിൽ നൽകുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ ഡോ ബി ആർ രവികാന്ത ഗൗഡ അറിയിച്ചു. നിങ്ങളുടെ സ്നീക്കറുകൾ ധരിച്ച് കബ്ബൺ പാർക്കിൽ ശാന്തവും സമാധാനവും നിറഞ്ഞ പ്രഭാത നടത്തത്തിന് തയ്യാറായിക്കോളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കബ്ബൺ പാർക്ക് നോ ഹോണിംഗ് സോൺ ആയി പ്രഖ്യാപിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ പോകുകയാണെന്നും അറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ, വീഴ്ച വരുത്തുന്നയാൾക്ക് കനത്ത പിഴ ചുമത്തുമെന്നും “ഡോ ഗൗഡ പറഞ്ഞു.പരിസ്ഥിതി പ്രവർത്തകരുടെ പിന്തുണ പ്പുകളും നിരവധി കാൽനടയാത്രക്കാരും ഇതിനോടകം പുതിയ പദവിയെ സ്വാഗതം ചെയ്തിട്ടുണ്ട്. സമാധാനത്തിനും ശുദ്ധവായുവിനും വേണ്ടി ആളുകൾ പോകുന്ന നഗരത്തിന്റെ പ്രധാന ശ്വാസകോശ സ്ഥലമാണ് കബ്ബൺ പാർക്ക് എന്നും വക്താക്കൾ കൂട്ടിച്ചേർത്തു.