ഉപ്പ് പലവിധമുണ്ട്. അതിലൊന്നാണ് ഇന്തുപ്പ്. ഇതിനെ ഹിമാലയൻ പിങ്ക് സാൾട്ട് എന്നും വിളിക്കുന്നു. പിങ്ക് നിറത്തിലാണ് ഇത് കാണപ്പെടുന്നത്. ഹിമാലയൻ പർവതനിരകൾക്ക് സമീപം പാകിസ്ഥാനിൽ ഖനനം ചെയ്ത പ്രകൃതിദത്ത പിങ്ക് നിറത്തിലുള്ള ഉപ്പാണിത്. എന്നിരുന്നാലും, സാങ്കേതികമായി ഇത് കടൽ ഉപ്പ് ആണ്. മനുഷ്യന്റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു പോഷകമാണ് ഉപ്പ്. എന്നിരുന്നാലും, നമ്മുടെ ഭക്ഷണത്തിലെ അധിക ഉപ്പ് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകും.
ഇന്തുപ്പ് അതിന്റെ ആരോഗ്യ ഗുണങ്ങൾ കാരണം ടേബിൾ സാൾട്ടിന് പകരമായി ഉപയോഗിക്കുന്നു. രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലാണ് പിങ്ക് ഉപ്പ് കൂടുതലായി കണ്ടുവരുന്നത്. റോക്ക് സാൾട്ട്, ഇന്തുപ്പ് എന്നീ പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നു. ഇന്ന് വിപണിയിൽ ലഭ്യമായത് ഹിമാലയൻ പിങ്ക് ഉപ്പ് ആണ്. മറ്റ് ഉപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിമാലയൻ പിങ്ക് സാൾട്ടിൽ ഉയർന്ന ധാതുക്കൾ ഉണ്ട്. ഇതിൽ സോഡിയം ക്ലോറൈഡ് കുറവാണ്. ഇന്തുപ്പ് നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങൾ നൽകുന്നു എന്നറിയാൻ ലേഖനം വായിക്കൂ.
ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ചെറുക്കാൻരാസവസ്തുക്കളോ വിഷവസ്തുക്കളോ അടങ്ങിയിട്ടില്ലാത്തതിനാൽ ഇന്തുപ്പ് ഏറ്റവും ശുദ്ധമായ ഇനമാണ്. ചെറിയ തന്മാത്രാ വലിപ്പം കാരണം ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്ന 84 ധാതുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു. പുരാതന ഗ്രീക്കുകാർ ശ്വാസനാളം വൃത്തിയാക്കാനും ശ്വസനം മെച്ചപ്പെടുത്താനും ഇന്തുപ്പ് ഉപയോഗിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഇന്തുപ്പ് വിളക്കുകൾ ഉപയോഗിക്കുന്നു. ഇത് ശ്വസനവ്യവസ്ഥയെ ശുദ്ധീകരിക്കാൻ സഹായിക്കുകയും ആസ്ത്മ, അലർജി എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നൽകും ചെയ്യുന്നു.
സമ്മർദ്ദം തടയാൻ: നിങ്ങളുടെ ശരീരത്തിലെ സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കും. ഈ ഹോർമോൺ നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനും ഊർജ്ജം വർദ്ധിപ്പിക്കാനും വിഷാദം ഒഴിവാക്കാനും സഹായിക്കുന്നു. ഇന്തുപ്പ് നിങ്ങളുടെ ശരീരത്തിൽ ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കുന്നു.