സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ഒരുക്കുന്ന സിനിമയിൽ നായകനായി രൺദീപ് ഹൂഡ, സവർക്കറുടെ വേഷമാണ് അദ്ദേഹം ചെയ്യുന്നത്. ജൂണിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളുടെ മറ്റൊരു തലമാണ് സിനിമ പറയാൻ പോകുന്നത് എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെടുകയും തർക്കം ഉണ്ടാവുകയും ചെയ്യുന്ന ഒരു മഹാനാണ് സവർക്കറെന്നും അങ്ങനെ ഒരു വീരപുരുഷനെ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും രൺദീപ് പറയുന്നു.
മഹേഷ് മക്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങും അമിത് ബി വാധ്വാനിയും ചേർന്നാണ്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ ലണ്ടൻ, ആൻഡമാൻ ദ്വീപ് എന്നിവടങ്ങളിലാകും സിനിമ ചിത്രീകരിക്കുക. സവർക്കറുടെ 138-ാം ജന്മവാർഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം.മഹേഷ് മക്കൾക്കൊപ്പം റിഷി വിർമാനിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. സ്വതന്ത്ര വീർ സവർക്കർ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.