ബെംഗളൂരു: ബെംഗളൂരു ഹൈദരാബാദ് ദേശീയപാത (എൻഎച്ച് 44) 6 വരിയായി വികസിപ്പിക്കും. 570 കിലോമീറ്റർ ദൂരമാണ് 4,750 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്നത്. നിലവിൽ 12 മണിക്കൂർ വരെയുള്ള യാത്രാസമയം 6 -7 മണിക്കൂറായി കുറയ്ക്കാൻ ദേശീയപാത വികസനത്തിലൂടെ സാധിക്കും. തിരക്കേറിയ നഗരങ്ങളിൽ ബൈപാസ് നിർമിക്കും.ബെംഗളൂരു വിമാനത്താവളത്തിന് സമീപത്ത് കൂടെ കടന്നുപോകുന്ന എൻഎച്ച് 44ൽ ഗതാഗതക്കുരുക്ക് രൂക്ഷമായത് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെയും വലയ്ക്കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ ഹംപിയിലെത്താൻ കൂടുതൽ പേർ ആശ്രയിക്കുന്നതും എൻഎച്ച് 44നെയാണ്.