ബെംഗളൂരു: മഹാദേവപുരയിൽ രാത്രി മാലിന്യശേഖരണം ആരംഭിച്ചു. മഹാദേവപുര ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് രാത്രി മാലിന്യം ശേഖരിക്കുന്നതിന് തുടക്കമിട്ടത്.
രാത്രി കടകൾ പൂട്ടുന്ന സമയത്ത് മാലിന്യം റോഡരികിൽ തള്ളുന്നത് വർധിച്ച സാഹചര്യത്തിലാണ് വൈകിട്ട് 6 മുതൽ രാത്രി 12 വരെ മാലിന്യം ശേഖരിക്കുന്നത് ആരംഭിച്ചത്. മാലിന്യ ശേഖരണത്തിന് ഒരു ലോറി ബിബിഎംപി വിട്ടുനൽകിയിട്ടുണ്ട്.
ഖര, ദ്രവ മാലിന്യങ്ങൾ പ്രത്യേക വീപ്പകളിൽ ശേഖരിക്കാൻ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശീലനവും നൽകുന്നുണ്ട്.