Home Featured ഭൂമിയില്‍ ഏറ്റവും മലിനമായ 100 നഗരങ്ങളില്‍ 63ഉം ഇന്ത്യയിൽ

ഭൂമിയില്‍ ഏറ്റവും മലിനമായ 100 നഗരങ്ങളില്‍ 63ഉം ഇന്ത്യയിൽ

ന്യൂഡല്‍ഹി | ഭൂമുഖത്ത് ഏറ്റവും മലിനമായ 100 നഗരങ്ങളില്‍ 63 എണ്ണവും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്.സ്വിസ് കമ്ബനിയായ ഐക്യുഎയര്‍ പുറത്തുവിട്ട വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

ഭൂമിയുടെ അന്തരീക്ഷ ഗുണമേന്മ മെച്ചപ്പെടുകയാണെന്ന കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവണതക്കാണ് ഇതോടെ മാറ്റമുണ്ടായത്.ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച്‌ ഒ) മുന്നോട്ടുവെക്കുന്ന അന്തരീക്ഷ ഗുണമേന്മയേക്കാള്‍ പത്തിരട്ടി അധികമാണ് ലോകത്തെ അന്തരീക്ഷ മലിനീകരണം.

ഇന്ത്യയിലെ ഒരു നഗരവും ഡബ്ല്യു എച്ച്‌ ഒയുടെ മാനദണ്ഡം പാലിക്കുന്നില്ല. ഉത്തരേന്ത്യയിലാണ് അന്തരീക്ഷ മലിനീകരണം കൂടുതല്‍.തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കൂടുതല്‍ മലിനമായ തലസ്ഥാനം ഡല്‍ഹിയാണ്. ലോകത്ത് മലിനമായ ആദ്യ 15 നഗരങ്ങളില്‍ അഞ്ചും ഉത്തര്‍ പ്രദേശിലാണ്. ആദ്യ നൂറിലുള്ള മലിനമായ 63 ഇന്ത്യന്‍ നഗരങ്ങളില്‍ പകുതിയും ബി ജെ പി ഭരിക്കുന്ന യു പിയിലും ഹരിയാനയിലുമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group