തിരുവനന്തപുരം: ഐഎഫ്‌എഫ്കെ വേദിയില്‍ സിനിമയോടൊപ്പം തന്നെ ഇടം പിടിക്കുന്ന ഒന്നാണ് വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍.ഒട്ടനവധി ഫുഡ് സ്റ്റാളുകള്‍ എല്ലാ തവണയും ചലച്ചിത്ര മേളയ്ക്ക് രുചി പകരാറുണ്ട്. പായസം മുതല്‍ ഐസ്ക്രീം വരെയുള്ള വിഭവങ്ങള്‍ ഇവിടെ കാണാം. പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളുടെ സേവനവും ചലച്ചിത്ര മേളയുടെ വേദികളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. എന്നാല്‍ ഇത്തവണത്തെ ഐഎഫ്‌എഫ്കെ വേദിയിലെ വ്യത്യസ്‌ത കാഴ്ചയായി മാറിയിരിയ്ക്കുകയാണ് ബുട്ടോമി എന്ന ആപ്പിന്റെ സേവനം.ഫുഡിനായുള്ള ആദ്യത്തെ സോഷ്യല്‍ മീഡിയ ആപ്പാണ് തങ്ങളുടെതെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഈ ആപ്പിലൂടെ വ്ളോഗര്‍മാരുമായി പരസ്പരം കണക്‌ട് ചെയ്യാനാകും. ഇവരുമായി ചാറ്റ് ചെയ്യാനും സാധിക്കും. റെസ്റ്റോറന്റുകളില്‍ നിന്ന് മാത്രമല്ല, വീടുകളിലെ ഷെഫുമാരില്‍ നിന്നും ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. നിര്‍ധരര്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിച്ച് നല്‍കുന്ന ഫുഡ് ബാങ്കാണ് ഇവരുടെ മറ്റൊരു പ്രത്യേകത.
ഡെലിഗേറ്റുകള്‍ക്ക് ഫ്രീയായി കുപ്പിവെള്ളം ഇവര്‍ നല്‍കുന്നു. ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് വേദികളില്‍ ഇവര്‍ കൃത്യമായി ഭക്ഷണം എത്തിച്ച് നല്‍കുന്നുമുണ്ട്. ടാഗോര്‍ തിയേറ്ററില്‍ ആരംഭിച്ചിരിക്കുന്ന ഇവരുടെ ഫുഡ് സ്റ്റാള്‍ ഡെലിഗേറ്റുകള്‍ക്ക് സഹായകരമാണ്.ബുട്ടോമി ആപ്പിലുള്ള പ്രീ ഓര്‍ഡര്‍ എന്ന സംവിധാനം ഡെലിഗേറ്റുകള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ഇവരുടെ വക്താവ് പറയുന്നു. തലേദിവസം തന്നെ ഫുഡ് ഓര്‍ഡര്‍ ചെയ്ത് വയ്ക്കാനാകുന്ന സംവിധാനമാണ് പ്രീ ഓര്‍ഡര്‍. മേളയിലെ തിരക്കുകള്‍ക്കിടയില്‍ ഈ സംവിധാനം ചലച്ചിത്രപ്രേമികള്‍ക്ക് ഏറെ ഗുണം ചെയ്യും.