ബെംഗളൂരു: എസ്എസ്എൽസി പരീക്ഷാ സെന്ററുകളിലെത്താൻ വിദ്യാർഥികൾക്ക് കെഎസ്ആർടി സി, ബിഎംടിസി ബസിൽ 28 മുതൽ ഏപ്രിൽ 11 വരെ സൗജന്യ യാത്ര അനുവദിക്കും. താമസ സ്ഥലത്ത് നിന്ന് പരീക്ഷ സെന്റർ വരെയാണ് സൗജന്യ യാത അനുവദിക്കുക. ഹാൾ ടിക്കറ്റ്, സ്റ്റുഡന്റ് പാസ് എന്നിവ കണ്ടക്ടറെ കാണിക്കണം.