ബെംഗളൂരു: ഹിജാബ് വിവാദത്തെ തുടർന്ന കോടതി വിധിയിൽ പ്രതിഷേധിച്ച് പരീക്ഷ എഴുതാത്തവർക്ക് വീണ്ടും അവസരം നൽകില്ലെന്ന് കർണാടക സർക്കാർ.നൂറോളം വിദ്യാർത്ഥികളാണ് കോടതി വിധിയിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് പ്ലസ് ടു പരീക്ഷ ബഹിഷ്കരിച്ചത്.പരീക്ഷ എഴുതാത്തവർക്ക് പുനപ്പരീക്ഷ അനുവദിക്കുമെന്ന സൂചന അടുത്തിടെ സർക്കാർ നൽകിയിരുന്നു. എന്നാൽ മറ്റു ബോർഡ് പരീക്ഷകൾ പോലെ എഴുതാത്തവരെ ആബ്സെന്റ് ആയി കണക്കാക്കാനാണ് കർണാടക സർക്കാർ ഇപ്പോൾ തീരുമാനിച്ചത്.