Home Featured രണ്ടാം പാതിയിൽ ആദ്യ ഗോൾ നേടി മലയാളി താരം രാഹുൽ;എന്നാൽ രാഹുലിന്‍്റെ ഗോളിന് മറുപടി ഗോളുമായി ഹൈദരാബാദ്; സമനിലയില്‍

രണ്ടാം പാതിയിൽ ആദ്യ ഗോൾ നേടി മലയാളി താരം രാഹുൽ;എന്നാൽ രാഹുലിന്‍്റെ ഗോളിന് മറുപടി ഗോളുമായി ഹൈദരാബാദ്; സമനിലയില്‍

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയും ഹൈദരാബാദ് എഫ് സിയും കൊമ്ബുകോര്‍ക്കുന്ന ഐ എസ് എല്‍ 2021- 22 സീസണ്‍ കലാശപ്പോരില്‍ മലയാളി താരം കെ പി രാഹുലിന്റെ തകര്‍പ്പന്‍ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില പൊളിച്ചെങ്കിലും തിരിച്ചടിച്ച്‌ ഹൈദരാബാദ്.

87ാം മിനുട്ടില്‍ സാഹില്‍ തവോരയാണ് ഹൈദരാബാദിന് വേണ്ടി സമനില ഗോള്‍ നേടിയത്. 68ാം മിനുട്ടിലായിരുന്നു രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് ഗോള്‍. രണ്ടാം പകുതിയില്‍ ഹൈദരാബാദ് നേരിയ മേധാവിത്വം പുലര്‍ത്തിയെങ്കിലും കിട്ടിയ അവസരം രാഹുല്‍ മുതലാക്കുകയായിരുന്നു.

ആദ്യ പകുതി ഗോള്‍രഹിത സമനിലയിലായിരുന്നു. പന്തടക്കത്തിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബ്ലാസ്‌റ്റേഴ്‌സ് ആയിരുന്നു ആദ്യ പകുതിയില്‍ മുന്നില്‍. ലൂണയും വാസ്‌കസും ഡയസുമെല്ലാം ഹൈദരാബാദിന്റെ ഗോള്‍മുഖത്തേക്ക് പലകുറി ഇരമ്ബിവന്നു. മറുഭാഗത്ത് ബര്‍തൊലോമ്യോ ഒഗ്‌ബെച്ചെക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. ബ്ലാസ്റ്റേഴ്സിന്‍്റെ ഗോള്‍വല കാക്കുന്ന പ്രഭ്സുഖന്‍ ഗില്ലും നിര്‍ണായക സേവുകള്‍ നടത്തി രക്ഷകനായി.

അഞ്ചാം മിനുട്ടില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ സന്ദീപ് സിംഗിന് മഞ്ഞക്കാര്‍ഡ് ലഭിച്ചത് നാണക്കേടായി. കളിയിലെ ആദ്യ മഞ്ഞക്കാര്‍ഡ് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തിന് ലഭിച്ചത്. 18ാം മിനുട്ടില്‍ അല്‍വാരോ വാസ്‌കസിന് സുന്ദരമായ ഗോളവസരം ലഭിച്ചെങ്കിലും ശ്രമം വിഫലമായി. 30ാം മിനുട്ടില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഹൈദരാബാദിന്റെ ഗോള്‍മുഖത്തേക്ക് ബോക്‌സിന് പുറത്തുനിന്ന് നല്ലൊരു കിക്കെടുത്തെങ്കിലും കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമാണി പന്ത് കൈപ്പിടിയിലൊതുക്കി.

37ാം മിനുട്ടില്‍ ഒഗ്‌ബെച്ചെയും ജോയല്‍ ചിയാനീസും നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും ഫലവത്തായില്ല. 39ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണാവസരം ലഭിച്ചിരുന്നു. വാസ്‌കസിന്റെ ഷോട്ട് പോസ്റ്റിന്റെ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. തിരിച്ചുവന്ന ബാള്‍ രാഹുല്‍ തട്ടിയിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഗോള്‍ രഹിതം ആദ്യ പകുതി

തുടക്കം മുതല്‍ ഇരുടീമുകളും ആക്രമണ ഫുട്ബോളാണ് ഇരുടീമുകളും സ്വീകരിച്ചത്. രണ്ട് തവണ ഹൈദരാബാദിന്റെ ബോക്സിലേക്ക് മുന്നേറാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് കുതിക്കാനായില്ല. ഹൈദരാബാദിന്റെ യാസിറിനെ ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന്റെ സന്ദീപിന് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു.

15-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ കാത്തിരുന്ന ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം വന്നത്. എതിര്‍ ബോക്സിന്റെ ഇടതു വശത്ത് നിന്ന് ലഭിച്ച ത്രോയില്‍ നിന്നായിരുന്നു തുടക്കം. ബോക്സിലുള്ള പെരേര ഡയാസിനെ ലക്ഷ്യമാക്കിക്കൊണ്ട് ഖബ്രയുടെ അളന്നു മുറിച്ചുള്ള ക്രോസ്. ഉയര്‍ന്ന് വന്ന പന്ത് ഹെഡ് ചെയ്യാന്‍ ഡയാസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടക്കത്തിലെ ആക്രമണങ്ങള്‍ക്ക് ശേഷം തണുപ്പിക്കുന്ന പതിവ് രീതി ആയിരുന്നില്ല ബ്ലാസ്റ്റേഴ്സിന്റെത്. മികച്ച ബില്‍ഡപ്പുകളോടെ ശ്രമങ്ങള്‍ തുടര്‍ന്നു. രാഹുല്‍ കെപിയുടേയും അഡ്രിയാന്‍ ലൂണയുടേയും ഷോട്ടുകള്‍ വന്നെങ്കിലും ഗോള്‍ അകന്നു നിന്നു. സീസണിലെ ടോപ് സ്കോററായ ഒഗ്ബച്ചയെ നിശബ്ദനാക്കി നിര്‍ത്താനും ബ്ലാസ്റ്റേഴ്സിനായി.

38-ാം മിനിറ്റില്‍ ആല്‍വാരൊ വാസ്ക്വസിന്റെ തീപാറുന്ന ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് ആരാധകരെ നിരാശരാക്കി. എന്നാല്‍ ആദ്യ പകുതിയുടെ അവസാന നിമിഷം ഗോളിന്റെ തൊട്ടരികില്‍ ഹൈദരാബാദ് എത്തി. പകരക്കാരനായി എത്തിയ സിവയേറോയുടെ ഹെ‍ഡര്‍. എന്നാല്‍ ഗില്ലിന്റെ മികച്ച സേവ് ഗോള്‍ നിഷേധിച്ചു.

രണ്ടാം പകുതി

വളരെ പോസിറ്റീവായാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി തുടങ്ങിയത്. മൂന്ന് മിനിറ്റുകളോളം പന്ത് കൈവശം വച്ച്. എന്നാല്‍ പിന്നീട് ഹൈദരാബാദ് പതിയെ താളം കണ്ടെത്തി. 49-ാം മിനിറ്റില്‍ ജാവോ വിക്ടറിന്റെ ഷോട്ട്. വലതു വശത്തേക്ക് ഡൈവ് ചെയ്ത് ഗില്ലിന്റെ മറ്റൊരു സേവ് കൂടി. പിന്നാലെ ഒഗ്ബച്ചേയ്ക്ക് ആദ്യ അവസരം ലഭിച്ചു. പക്ഷെ താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി.

60-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. പന്തുമായി ഹൈദരാബാദ് പോസ്റ്റിലേക്ക് പൂട്ടിയ കുതിച്ചു. എന്നാല്‍ ഫ്രീയായി നിന്ന വാസ്ക്വസിന് പാസ് നല്‍കാതെ ലോങ് റേഞ്ച് ശ്രമം പൂട്ടിയ നടത്തി. ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോലും സാധിച്ചില്ല.

പിന്നീട് പതിഞ്ഞ് നീങ്ങിയ മത്സരത്തില്‍ അപ്രതീക്ഷതമായായിരുന്നു രാഹുലിന്റെ ഗോള്‍ നേടിയത്. ജീക്സണ്‍ സിങ് നല്‍കിയ പാസുമായി രാഹുല്‍ മുന്നോട്ട്. മുന്നില്‍ സ്പേസ് കിട്ടിയതോടെ രാഹുല്‍ അവസരം ഉപയോഗിച്ചു. രാഹുലിന്റെ വലം കാല്‍ ഷോട്ട് തടയാന്‍ കട്ടിമണിയുടെ കൈകള്‍ക്കായില്ല. പന്ത് വലയിലേക്ക്, ബ്ലാസ്റ്റേഴ്സ് മുന്നിലും.

ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടിയതോടെ ഹൈദരാബാദ് ഉണര്‍ന്ന് കളിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ബോക്സിന് അരികില്‍ ഒഗ്ബച്ചയെ രാഹുല്‍ ഫൗള്‍ ചെയ്തു. റഫറി ഫ്രീക്കിക്ക് വിധിച്ചതോടെ ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ ആശങ്ക. ബ്ലാസ്റ്റേഴ്സിന്റി പ്രതിരോധക്കോട്ട ഭേദിച്ച് ഒഗ്ബച്ചെയുടെ ഷോട്ട്. പക്ഷെ ഒരിക്കല്‍കൂടി ഗില്ലിന്റെ മികവ്. അനായാസം പന്ത് തട്ടിയകറ്റി.

ഫൈനലില്‍ ആരോഗ്യം വീണ്ടെടുന്ന അഡ്രിയാന്‍ ലൂണ തന്നെ മഞ്ഞപ്പടയെ നയിക്കും. കാലിന് പരിക്കേറ്റ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് കളിക്കില്ല. മറ്റൊരു മലയാളി താരം രാഹുല്‍ കെപി ആദ്യ ഇലവനില്‍ ഇടം പിടിച്ചു. ബ്ലാസ്റ്റേഴ്സ് കറുപ്പ് ജേഴ്സി അണിഞ്ഞാണ് ഫൈനലില്‍ കളിക്കുന്നത്. ഹൈദരാബാദ് അവരുടെ ഒന്നാം ജേഴ്സിയായ മഞ്ഞക്കുപ്പായവും.

You may also like

error: Content is protected !!
Join Our WhatsApp Group