ബെംഗ്‌ളൂറു: വാഹനമിടിച്ച് അപകടത്തില്‍പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കര്‍ണാടക സര്‍കാര്‍ വര്‍ധിപ്പിച്ചു.പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ഉള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍കാര്‍ ഉത്തരവിട്ടു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നഷ്ടപരിഹാര നിരക്ക് പ്രാബല്യത്തില്‍ വരും.2022 ഫെബ്രുവരിയില്‍ റോഡ് ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍കാര്‍ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചത്.
എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഡിജി ആന്‍ഡ് ഐജിപി പ്രവീണ്‍ സൂദ് സര്‍കുലര്‍ അയച്ചു.പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം 12,500 രൂപയില്‍ നിന്ന് 50,000 രൂപയായും മരണപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 50,000 രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായും ഉയര്‍ത്തി.സാധാരണ വാഹനാപകടങ്ങളില്‍ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കാണിച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ റിപോര്‍ട് ഫയല്‍ ചെയ്യുന്നത്. എന്നാല്‍ ഡെപ്യൂടി കമീഷണര്‍മാര്‍ പൊതുവെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കും.