Home Featured റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കുറ്റബോധം വേട്ടയാടുന്നുവെന്ന് കർണാടക ഹൈക്കോടതി

റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കുറ്റബോധം വേട്ടയാടുന്നുവെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു : ബെംഗളൂരു റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച് ദിവസങ്ങൾക്ക് ശേഷം, ഇത്തരം റിപ്പോർട്ടുകൾ വായിക്കുമ്പോഴെല്ലാം കുറ്റബോധം വേട്ടയാടുന്നുവെന്ന് കർണാടക ഹൈക്കോടതി.

കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് എസ് ആർ കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, അശ്വിന്റെ മരണം പരാമർശിക്കുകയും 15 ദിവസത്തിനകം എല്ലാ പ്രധാന റോഡുകളിലെയും കുഴികൾ നികത്താൻ ബൃഹത് ബെംഗളൂരു മഹാനഗര പാലകെയോട് (ബിബിഎംപി) ആവശ്യപ്പെടും ചെയ്തു. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് കോടതി പൗരസമിതിയോട് പറഞ്ഞു.

സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി) മേഖലയിൽ മൂന്ന് ദിവസത്തിനകം റോഡ് സർവേ നടത്താനും ബിബിഎംപിയോട് കോടതി നിർദേശിച്ചു. പൗരസമിതിക്ക് മറ്റ് ഏജൻസികളുടെ സഹായം തേടാമെന്നും കോടതി പറഞ്ഞു. ഇതിനുശേഷം, കാലതാമസം കൂടാതെ, അനുയോജ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് കുഴികൾ നികത്തുന്ന ജോലികൾ ഏറ്റെടുക്കണം. ഇക്കാര്യത്തിൽ പൗര ഏജൻസി ഒഴികഴിവ് പറഞ്ഞുകൊണ്ടേയിരിക്കരുത്, ബെഞ്ച് കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group