പേടിഎഎമ്മിന് വലിയ ഭീഷണി?; അത്രയും ഗൗരവമേറിയത് പുതിയ പ്രശ്നം

ശരിക്കും പുലിവാലു പിടിച്ചിരിക്കുകയാണ് ജനപ്രിയ പേടിഎം പേയ്‌മെന്റ് ബാങ്ക്. കഴിഞ്ഞ ആഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പേടിഎം പേയ്മെന്റ് ബാങ്കിനോട് (Paytm payment bank) പുതിയ ഉപയോക്താക്കളെ ഉള്‍പ്പെടുത്തുന്നത് ഉടന്‍ നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചു. പേയ്മെന്റ് ബാങ്ക് ചൈനീസ് സ്ഥാപനങ്ങളുമായി വിവരങ്ങള്‍ പങ്കിടുന്നതായി ഏറ്റവും പുതിയ ബ്ലൂംബെര്‍ഗ് (BloomBerg) റിപ്പോര്‍ട്ട് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണിത്.

ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ പേറ്റിഎം പേയ്മെന്റ് ബാങ്കില്‍ പരോക്ഷമായ ഇടപാടുകളുണ്ടോ എന്നു സംശയം ഉണ്ട്. ചൈനയുമായി പങ്കിട്ട ഡാറ്റ ഏത് തരത്തിലുള്ളതാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടില്ല. ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ പേയ്മെന്റ് കമ്പനികളും ഇടപാടിന്റെ ഡാറ്റ പ്രാദേശിക സെര്‍വറുകളില്‍ മാത്രമായി സംഭരിച്ചിരിക്കണം. പേടിഎം പേയ്മെന്റ് ബാങ്കിനെ സംബന്ധിച്ചിടത്തോളം ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ഇത് മറ്റൊരു തരത്തിലാണ്. ഈ ഡേറ്റ രാജ്യത്തെ പുറത്തുള്ള സേര്‍വറുകളിലാണോ സേവ് ചെയ്തിരിക്കുന്നതെന്ന കിംവദന്തിയാണ് പ്രചരിച്ചിരിക്കുന്നത്.വിഷയത്തില്‍ പ്രതികരിച്ച പേടിഎം പേയ്മെന്റ് ബാങ്ക് വക്താവ് ഡാറ്റ ചോര്‍ച്ച ക്ലെയിമുകള്‍ നിഷേധിക്കുകയും ”ചൈനീസ് സ്ഥാപനങ്ങള്‍ നടത്തിയ ഡാറ്റ ചോര്‍ച്ച ക്ലെയിം ചെയ്യുന്ന പേടിഎം പേയ്മെന്റ് ബാങ്കിനെക്കുറിച്ചുള്ള സമീപകാല ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തെറ്റാണെന്നും” പറഞ്ഞു.

പേടിഎം പേയ്മെന്റ് ബാങ്ക് പൂര്‍ണ്ണമായും സ്വദേശീയ ബാങ്കാണ്. കൂടാതെ ഡാറ്റ പ്രാദേശികവല്‍ക്കരണത്തെക്കുറിച്ചുള്ള ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു. ബാങ്കിന്റെ എല്ലാ ഡാറ്റയും രാജ്യത്തിനകത്താണ്. ഞങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്റെ യഥാര്‍ത്ഥ വിശ്വാസികളാണ്, കൂടാതെ രാജ്യത്ത് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ നടത്താന്‍ പ്രതിജ്ഞാബദ്ധരാണ്,’ വക്താവ് കൂട്ടിച്ചേര്‍ത്തു.സമഗ്രമായ ഐടി ഓഡിറ്റ് നടത്താന്‍ ഒരു ബാഹ്യ സ്ഥാപനത്തെ നിയമിക്കാന്‍ കഴിഞ്ഞയാഴ്ച സെന്‍ട്രല്‍ ബാങ്ക് പേയ്മെന്റ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.

ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റ്, 1949 ലെ സെക്ഷന്‍ 35 എ പ്രകാരം, അതിന്റെ അധികാരം വിനിയോഗിച്ച്, പുതിയ ഉപഭോക്താക്കളെ ഓണ്‍ബോര്‍ഡിംഗ് ഉടനടി പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് നിര്‍ത്താന്‍ പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനോട് ആര്‍ബിഐ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്മേലുള്ള നടപടികള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

error: Content is protected !!
Join Our WhatsApp Group