Home Featured അമ്മ എല്ലാ ദിവസവും രാവിലെ കഴിക്കാന്‍ പുട്ടുണ്ടാക്കി വെറുപ്പിക്കുന്നു’; തന്റെ ഇഷ്ടക്കേട് തുറന്ന് കാട്ടി കുട്ടി, പരീക്ഷയ്ക്ക് എഴുതിയ കുറിപ്പ് വൈറലായി

അമ്മ എല്ലാ ദിവസവും രാവിലെ കഴിക്കാന്‍ പുട്ടുണ്ടാക്കി വെറുപ്പിക്കുന്നു’; തന്റെ ഇഷ്ടക്കേട് തുറന്ന് കാട്ടി കുട്ടി, പരീക്ഷയ്ക്ക് എഴുതിയ കുറിപ്പ് വൈറലായി

ന്യൂഡെല്‍ഹി: പുട്ട് ഇഷ്ടമില്ലാത്ത മലയാളികളുണ്ടോ? ഉണ്ടെന്നാണ് ഒരു പരീക്ഷയിലെ ഉത്തരക്കടലാസിലെ ഒരു ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാക്കുന്നത്.ഇഷ്ടമില്ലാത്ത ആഹാരത്തെ കുറിച്ച്‌ എഴുതുക എന്നതായിരുന്നു ചോദ്യം, അതിന് ഒരു കുട്ടി എഴുതിയ ഉത്തരം വൈറലായി കഴിഞ്ഞു.രാവിലെ അമ്മ ദിവസവും പുട്ടാണ് ഉണ്ടാക്കുന്നത്, പക്ഷേ അവനത് ഇഷ്ടമല്ല. പുട്ട് കഴിക്കാതിരുന്നതിനാല്‍ അമ്മയുമായി പല അവസരങ്ങളിലും അവന് പിണങ്ങേണ്ടിവന്നിട്ടുണ്ട്.’എനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്. അതൊരു കേരളീയ ഭക്ഷണമാണ്, അരി കൊണ്ടാണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്, അതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ പുട്ട് ഉണ്ടാക്കും. അമ്മ പുട്ട് വിളമ്ബി അഞ്ച് മിനിറ്റിനുശേഷം അത് പാറ പോലെ കട്ടിയാകും. ഞാന്‍ അത് കഴിക്കില്ല, പുട്ട് എല്ലാ ബന്ധങ്ങളെയും തകര്‍ക്കുന്നു’ ഇങ്ങനെ പറഞ്ഞുകൊണ്ടാണ് കൊച്ചുമിടുക്കന്‍ പുട്ടിനോടുള്ള തന്റെ കടുത്ത വിയോജിപ്പ് വ്യക്തമാക്കുന്നത്.എല്ലാ വീട്ടിലും ഓരോ ദിവസവും പ്രഭാതഭക്ഷണം പലതായിരിക്കും.

കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് അത് മാറുന്നത്. പക്ഷെ, ഈ കുട്ടിയുടെ അമ്മ എല്ലാ ദിവസവും പുട്ട് ഉണ്ടാക്കി അവനെ വെറുപ്പിച്ചു. അങ്ങനെയാണ് അവന്റെ വാക്കുകള്‍ വൈറലായത്.ഒരു ട്വിറ്റര്‍ ഉപയോക്താവ് ഒരു കുട്ടിയുടെ ഉത്തരക്കടലാസിന്റെ ചിത്രം പങ്കിട്ടു. പ്രഭാതഭക്ഷണത്തെക്കുറിച്ചുള്ള കുട്ടിയുടെ സത്യസന്ധമായ അഭിപ്രായം കണ്ട് ഇന്റര്‍നെറ്റിലെ ഒരു വിഭാഗം ചിരിച്ചപ്പോള്‍, മറ്റുള്ളവര്‍ അല്‍പ്പം അസ്വസ്ഥരായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട വിഭവത്തെ പറ്റി മോശം പറയുന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group