ബെംഗളൂരു :രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ വാട്ടർ ഡേറ്റ ബാങ്ക് കർണാടക പുറത്തിറക്കി. അക്വേറിയം എന്ന് പേരിട്ട ഡേറ്റ ബാങ്ക് ഐടി-ബിടി മന്ത്രി ഡോ. സി.എൻ അശ്വത്ഥ നാരായണ പ്രകാശനം ചെയ്തു.സ്റ്റാർട്ടപ് കമ്പനിയായ അക്വാ ക്രാഫ്റ്റിന്റെ സഹകരണത്തോടെയാണ് വിവരസാങ്കേതിക വിദ്യ, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവ കോർത്തിണക്കി ഡേറ്റ ബാങ്ക് പുറത്തിറക്കിയത്. ശുദ്ധജലവും ജലസുരക്ഷയുമാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നതെന്നും ജല മാനേജ്മെന്റ് നയത്തിൽ കൂടുതൽ പരിഷ്കരണങ്ങൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.