ബംഗളുരു :നഗരത്തിലെ എംഎസ് പാളയക്ക് സമീപം കുഴികളുള്ള റോഡിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് 27 കാരനായ യുവാവ് മരിച്ചു.ഹവേരി ജില്ലക്കാരനായ അശ്വിൻ ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം ,കുഴി ശ്രദ്ധയിൽപ്പെടാത്തതും ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
റോഡിൽ വീണ ഇയാൾ സാരമായി പരിക്കെറ്റെങ്കിലും സമീപത്തെ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. അശ്വിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ 20-25 മിനിറ്റ് വൈകിയെന്നും അവിടെ എത്തുമ്പോഴേക്കും ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നുവെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കുഴികൾ നികത്തുന്നതിൽ അനാസ്ഥ കാണിക്കുന്ന പൗര ഏജൻസികൾക്കെതിരെ ആം ആദ്മി പാർട്ടി പ്രവർത്തകരും നാട്ടുകാരും പ്രതിഷേധിച്ചു. സംഭവം നടന്നയുടൻ തന്നെ കോർപ്പറേഷൻ അധികൃതർ റോഡിന്റെ അസ്ഫാൽടിങ് നടപടികൾ പൂർത്തിയാക്കി. പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേ, കുഴികൾ നികത്താത്തതിൽ കോർപ്പറേഷൻ എൻജിനീയർ ഇൻ ചീഫിനെ കർണാടക ഹൈക്കോടതി ഈയിടെ വിമർശിച്ചിരുന്നു.