Home Featured ഇത് ഇന്തോനേഷ്യന്‍ പറുദീസ; അതിര്‍ത്തികള്‍ ഭേദിച്ച്‌ മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിലെ ഗാനം, പാട്ടിന് പുതിയ ഭാവം നല്‍കി വിദേശ ഗായിക യൂയിസ് ദെസിയാന, വീഡിയോ കാണാം

ഇത് ഇന്തോനേഷ്യന്‍ പറുദീസ; അതിര്‍ത്തികള്‍ ഭേദിച്ച്‌ മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിലെ ഗാനം, പാട്ടിന് പുതിയ ഭാവം നല്‍കി വിദേശ ഗായിക യൂയിസ് ദെസിയാന, വീഡിയോ കാണാം

പാശ്ചാത്യ സംഗീതത്തില്‍ നിന്നുള്ള ഗാനങ്ങളുടെ കവര്‍ വേര്‍ഷന്‍ മലയാളി സംഗീതജ്ഞര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ മലയാള സിനിമയിലെ ഒരു ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ മറ്റുരാജ്യങ്ങളിലുള്ളവര്‍ പുറത്തിറക്കുന്നത് അപൂര്‍വമാണ്.എന്നാല്‍ അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ഭീഷ്മപര്‍വ്വത്തിലെ ഗാനമായ പറുദീസയ്ക്ക് അത്തരമൊരു കവര്‍ വേര്‍ഷന്‍ നല്‍കിയിരിക്കുകയാണ് ഇന്തോനേഷ്യന്‍ ഗായികയായ യീയിസ് ദെസിയാന.ഇന്തോനേഷ്യയിലെ തന്നെ പൊണ്ടിയാനക്കിലെ പുംഗൂര്‍ സുരബി കോര്‍ണര്‍ കഫെയില്‍ വച്ച്‌ ചിത്രീകരിച്ച ഗാനത്തിന് ലൈവ് മ്യൂസിക്ക് ആണ് നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥ ഗാനത്തില്‍ ഉപയോഗിച്ചിട്ടുള്ള ബി ജി എം തന്നെയാണ് കവര്‍ വേര്‍ഷനിലും ഉപയോഗിച്ചിരിക്കുന്നത്.

ദെസിയാന ആലപിച്ച പാട്ടിന് മിവിവേകി അക്കൗസ്റ്റിക്ക് ഗിറ്റാര്‍, ട്രംപറ്റ്, ട്രോംബോണ്‍ എന്നീ വാദ്യോപകരണങ്ങളും ഉണ്ട്. ഇന്തോനേഷ്യന്‍ ഭാഷയിലെ പാട്ടില്‍ ഇടയ്ക്ക് മലയാളം വാക്കുകളും ദെസിയാന ഉച്ചരിക്കുന്നുണ്ട്.ഭീഷ്മ പര്‍വ്വത്തിന് ആദ്യ നാല് ദിവസം കൊണ്ട് 8കോടിക്ക് മുകളിലാണ് ഷെയര്‍ നേടിയത്. മോഹന്‍ലാല്‍ -പൃഥ്വിരാജ് ചിത്രം ലൂസിഫറിനും ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പിനും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ അമ്ബത് കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പര്‍വ്വം. തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന ചിത്രം കേരളത്തില്‍ മാത്രമല്ല ലോകമെമ്ബാടുമുള്ള സിനിമാപ്രേമികളും ഏറ്റെടുത്തു. ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ കോപ്പിറൈറ്റ് തുക കരസ്ഥമാക്കി എന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group