Home Featured സ്വിഗ്ഗിയിൽ നിന്ന് കേന്ദ്രം ഈടാക്കിയ 27.5 കൊടി അനധികൃത ജിഎസ്ടി മടക്കിക്കൊടുക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

സ്വിഗ്ഗിയിൽ നിന്ന് കേന്ദ്രം ഈടാക്കിയ 27.5 കൊടി അനധികൃത ജിഎസ്ടി മടക്കിക്കൊടുക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

ബെംഗളൂരു ഓൺലൈൻ ഡെലിവറി പോർട്ടലായ സ്വിഗ്ഗി യിൽ നിന്ന് ജിഎസ്ടി വകയിൽ അനധികൃതമായി ഈടാക്കിയ 27.5 കോടി രൂപ മടക്കിക്കൊടു ക്കാൻ കേന്ദ്ര സർക്കാരിനോടു ഹൈക്കോടതി നിർദേശിച്ചു. കേന്ദ്ര ജിഎസ്ടി നിയമത്തിന്റെ നടപടിക്രമം പാലിക്കാതെ ഈടാ ക്കിയ നികുതിപ്പണം സ്വിഗ്ഗി തിരിച്ചുകൊടുക്കാൻ 2021 സെപ്റ്റംബർ 14ന് ഹൈക്കോടതിസിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ നൽകിയ അപ്പീൽ തള്ളിയ ജസ്റ്റിസുമാ രായ അലോക് ആരാധേയും എം .ജി.എസ്.കമലും ഉൾപ്പെട്ട ഡിവി ഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് വിധി ശരിവയ്ക്കുകയായിരുന്നു. സ്വിഗ്ഗിയുടെ സേവന ദാതാവായ ഗ്രീൻ ഫിഞ്ചുമായുള്ള ഇടപാടു സംബന്ധിച്ച് ജിഎസ്ടി ഇന്റലി ജൻസ് അന്വേഷണം നടക്കുന്ന തിനാൽ നികുതിപ്പണം കൈവശം വയ്ക്കാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ വാദം കോട തി അംഗീകരിച്ചില്ല.

You may also like

error: Content is protected !!
Join Our WhatsApp Group