ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതിപക്ഷം ഒന്നിക്കണമെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി ദേവഗൗഡ.കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ പാര്‍ട്ടികള്‍ രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ഒന്നിക്കണം. കോണ്‍ഗ്രസിന്റെ അവസ്ഥ കണ്ടില്ലേ. പ്രാദേശിക പാര്‍ട്ടിയുടെ രൂപത്തിലേക്ക് ഒതുങ്ങുകയാണ്. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷം ഒന്നിക്കുകയാണ് ഏക വഴി എന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. 2018ല്‍ കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകുന്ന വേളയില്‍ പ്രതിപക്ഷ നേതാക്കളെ ഒരുമിപ്പിക്കാന്‍ നടത്തിയ ശ്രവും അദ്ദേഹം എടുത്തുപറഞ്ഞു. ആദ്യഘട്ടത്തില്‍ അത് പൂര്‍ണമായും വിജയിച്ചില്ലെന്നും ദേവഗൗഡ പറഞ്ഞു.ബിജെപിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേവഗൗഡ അഭിനന്ദിച്ചു. ഇത് മോദിയുടെ വിജയമാണ്. ഫലം വന്ന പിന്നാലെ അദ്ദേഹം ഗുജറാത്തിലേക്ക് പോയി. രാജ്യം മൊത്തം ബിജെപിയെ വളര്‍ത്തുന്നതിനാണ് മോദിയുടെ ശ്രമം. തുടര്‍ച്ചയായി അദ്ദേഹം യോഗങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നത് ഞാന്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞു. അതേ വികാരം പ്രതിപക്ഷത്തെ നേതാക്കള്‍ക്കും വേണമെന്ന് ദേവഗൗഡ പറഞ്ഞു.പിടി തോമസ് എന്നോട് പറഞ്ഞത്; നടി തുറന്നുപറയുന്നു, എനിക്ക് സംഭവിച്ചത് ആദ്യം അറിഞ്ഞവരില്‍…ജെഡിഎസ് വിപുലീകരിക്കുന്നതില്‍ ഞാനോ കുമാരസ്വാമിയോ വിജയിച്ചില്ല. ജെഡിഎസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. പാര്‍ട്ടിയെ സംരക്ഷിക്കുകയാണ് എന്റെ ലക്ഷ്യം. മാര്‍ച്ച് 20ന് പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഓരോ മാസവും രണ്ടു ജില്ലകള്‍ വീതം സന്ദര്‍ശിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഒരുങ്ങുകയാണെന്നും ദേവദൗഡ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ആഭ്യന്തര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല.
പഞ്ചാബ് കോണ്‍ഗ്രസിലെ ഭിന്നതയുടെ നേട്ടം കൊയ്തത് എഎപിയാണ്. അടുത്ത കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരുമായും ഞങ്ങള്‍ സഖ്യത്തിനില്ല. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ജെഡിഎസ് പ്രവര്‍ത്തിക്കും. ഒരുകാലത്ത് ഇന്ത്യ ഭരിച്ച പാര്‍ട്ടിയാണ് ജെഡിഎസ്. അസൂയയും പിണക്കങ്ങളുമെല്ലാമാണ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത്. കന്നഡക്കാരനായ വ്യക്തി മുഖ്യമന്ത്രിയാകുന്നത് ആര്‍ക്കും സഹിക്കില്ല. ആരുടെയും പേരെടുത്ത് പറയുന്നില്ല. ഇനി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തനം സജീവമാക്കും. അധികാരത്തിലുള്ളപ്പോള്‍ ചെയ്ത പ്രവര്‍ത്തനം എന്താണോ അത് തുടരും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കര്‍ണാടക രാഷ്ട്രീയം. കര്‍ണാടകയില്‍ വിജയിക്കല്‍ അത്ര എളുപ്പമല്ലെന്നും ദേവ ഗൗഡ പറഞ്ഞു.