കഴക്കൂട്ടം: പത്രത്തിലെ വിവാഹപരസ്യം കണ്ട് ഓഡിറ്റോറിയത്തിൽ ക്ഷണിക്കാതെ വിവാഹസദ്യ കഴിക്കാനെത്തിയ വിദ്യാർത്ഥികൾ പിടിയിലായി. കഴക്കൂട്ടത്തെ പ്രമുഖ കല്യാണ മണ്ഡപത്തിലായിരുന്നു സംഭവം.പിടിയിലായവർ ടെക്‌നോപാർക്ക് ജീവനക്കാരും, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണെന്നാണ് വിവരം. എല്ലാവരും പത്രത്തിലെ വിവാഹ പരസ്യം കണ്ടാണ് ഭക്ഷണം കഴിക്കാൻ എത്തിയത്.
പല വിവാഹമണ്ഡപങ്ങളിലും ഇക്കാര്യം പതിവാണെങ്കിലും ശുഭദിനത്തിൽ ബഹളം വേണ്ടെന്ന് വെച്ച് കണ്ടില്ലെന്ന് നടിക്കാറുമാണ് പതിവ്. എന്നാൽ, വിവാഹത്തിന് ക്ഷണം സ്വീകരിച്ചെത്തിയവർക്ക് ഭക്ഷണം കിട്ടാതെ വന്ന അവസ്ഥയിലാണ് കാര്യങ്ങൾ ഗുരുതരമായ അവസ്ഥ0യിലേക്ക് നീങ്ങുക.
കഴക്കൂട്ടത്തും ഇതുതന്നെയാണ് സംഭവിച്ചത്. ഭക്ഷണം തികയാതെ വന്നതോടെ കേറ്ററിങ്ങുകാരനുമായി ഭക്ഷണം ഓർഡർ ചെയ്ത വരന്റെ വീട്ടുകാർ വഴക്കുണ്ടാക്കി. നിങ്ങൾ പറഞ്ഞതിൽ കൂടുതൽ ആളുകളെ ക്ഷണിച്ചതാണ് കാരണമെന്നാണ് കേറ്ററിങ്ങുകാരനും പറഞ്ഞു. ഇതോടെയാണ് ഭക്ഷണം കഴിക്കാനെത്തിയവരെ ആരും അറിയാതെ ഇരുകൂട്ടരും ചെക്ക് ചെയ്തതും വിദ്യാർത്ഥികൾ ഉൾപ്പടെ പിടിയിലായതും.
- ഗാന്ധിനഗറിലെ അനധികൃത ഡാൻസ് ബാർ പൂട്ടിച്ചു; 64 സ്ത്രീകളെ രക്ഷപ്പെടുത്തി; 9 പേർ അറസ്റ്റിൽ
- ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുക്കാൻ ബെംഗളൂരു മൈനോറിറ്റി കോളേജ് വിദ്യാർത്ഥികളെ അനുവദിച്ചു.