ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്നും തോല്‍വിയില്‍ നിന്ന് പഠിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
“ജനവിധി വിനയപൂര്‍വം സ്വീകരിക്കുന്നു. വിജയികള്‍ക്ക് ആശംസകള്‍. കഠിനാധ്വാനത്തോടെയും അര്‍പണ മനോഭാവത്തോടെയും പ്രവര്‍ത്തിച്ച എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി. ഈ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൊണ്ട് ഇന്ത്യയിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കും.” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ആരും പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. അതേ സമയം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ രാഹുലിന്റെ ഒരു മുന്‍ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭയം ഒരു തിരഞ്ഞെടുപ്പാണെന്നും നമ്മള്‍ എന്തിനെയും ഭയപ്പെടുമ്പോള്‍ ഭയപ്പെടാനുള്ള തീരുമാനം നമ്മള്‍ എടുക്കുകയാണെന്നും രാഹുല്‍ പറയുന്നതാണ് ട്വീറ്റ്.