കൊച്ചി: അച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 10 വയസുകാരി അബോർഷൻ (Abortion) ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ (Kerala Highcourt).പെൺകുട്ടിക്ക് വേണ്ടി അമ്മയാണ് അന്താരാഷ്ട്രവനിത ദിനത്തിൽ ഹൈക്കോടതിയിൽ ഹർജിനൽകിയത്. പെൺകുട്ടിക്ക് ഈ ഗർഭം മാനസികമായും ശാരീരികമായും വെല്ലുവിളിയാകും എന്ന് ചൂണ്ടിക്കാട്ടിയാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത് എന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടിയുടെ ഭാവി സംരക്ഷിക്കാൻ ഇത് അത്യവശ്യമാണ് എന്നാണ് ഹർജിയിൽ പറയുന്നത്. ഗർഭം ധരിച്ച് 24 ആഴ്ചയ്ക്കുള്ളിൽ ഗർഭിണിക്ക് കുഞ്ഞിന് ജന്മം നൽകാൻ താൽപ്പര്യമില്ലെങ്കിൽ അബോർഷൻ നടത്താം എന്ന് നിയമം നിലവിൽ ഉണ്ട്. എന്നാൽ പീഡനത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ 30 ആഴ്ച ഗർഭിണിയാണ് ഇതിനാൽ ഈ നിയമം ബാധകമാകില്ല, എന്ന അവസ്ഥയിലാണ് പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.ആരോഗ്യ വിദഗ്ധരുടെ അഭിപ്രായ പ്രകാരം ഈ പ്രായത്തിൽ കുട്ടി കുഞ്ഞിന് ജന്മം നൽകുന്നത് പെൺകുട്ടിയുടെ മനസിക ആരോഗ്യത്തെയും, ശാരീരിക ആരോഗ്യത്തെയും ബാധിക്കും എന്നാണ്. ഇതും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. ഒപ്പം ഇത്തരം ഒരു അവസ്ഥയിൽ ഇത് പെൺകുട്ടിയെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടാകുമെന്ന് ഹർജിയിൽപെൺകുട്ടിയുടെ അമ്മ പറയുന്നു. അതേ സമയം പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബലാത്സംഗം അടക്കം വകുപ്പുകൾ ചേർത്ത് പോക്സോ പ്രകാരം പെൺകുട്ടിയുടെ അച്ഛനെതിരെ പൊലീസ് എഫ്ഐആർ ഇട്ടിട്ടുണ്ട്.
മെഡിക്കൽ ബോർഡിന്റെ നിർദേശം അനുസരിച്ച് ആയിരിക്കും കേസിൽ ഹൈക്കോടതി ഉത്തരവ് ഉണ്ടാകുക.ബയോഗ്യാസ് പ്ലാന്റിനകത്ത് 11 തലയോട്ടികളും 54 എല്ലുകളും! അമ്ബരന്ന് പൊലീസ്വാർധ: മഹാരാഷ്ട്രയിലെ വാർധയിലെ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റിൽ ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികൾ കണ്ടെത്തി. 11 തലയോട്ടികളും 54 എല്ലുകളും പൊലിസ് കണ്ടെത്തി. നിയമ വിരുദ്ധമായി നടത്തിയ ഗർഭ ഛിദ്രങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയിലാണ് തലയോട്ടികൾ കണ്ടെത്തിയത്. ആശുപത്രിയിലെ ഡോക്ടറെയും നഴ്സിനെയും അറസ്റ്റ് ചെയ്തു. 13 കാരിയെ ഗർഭഛിദ്രം നടത്തിയ കേസിന്റെ അന്വേഷണമാണ് വൻ വഴിത്തിരിവിൽ എത്തിയത്. മഹാരാഷ്ട്രയിലെ വാർധയിലുള്ള സ്വകാര്യ ആശുപത്രിയായ കദം ഹോസ്പിറ്റലിൽ ആണ് സംഭവം. വാർധയിലെ അർവി പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ളതാണ് ഈ സ്വകാര്യ ആശുപത്രി. ഇവിടെയുള്ള ബയോഗ്യാസ് പ്ലാന്റിൽ നിന്നാണ് ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടി പൊലീസ് കണ്ടെത്തിയത്.11 ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികളും 50ലേറെ എല്ലുകളുമാണ് പൊലീസ് പുറത്തെടുത്തത്.ആശുപത്രിയിൽ നിയമവിരുധ ഗർഭഛിദ്രംനടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. പീഡിപ്പിച്ച യുവാവിന്റെ മാതാപിതാക്കൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഈ ആശുപത്രിയിൽ വച്ച് ഗർഭഛിദ്രം നടത്തിയെന്നാണ് കേസ്.ആശുപത്രിയിലെ ഡോക്ടറായ രേഖ കദമിനയം ഒരു നഴ്സിനെയും ഈ സംഭവത്തിൽ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. ഇവർ മുൻപും പലവട്ടം നിയമവിരുധ ഗഭഛിദ്രം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ കിട്ടിയമൃതദേഹാവശിഷ്ടങ്ങളുടെ കൂടുതൽ വിവരങ്ങൾ കൂടി പുറത്ത് വരുന്നതോടെ കേസിന്റെ വ്യാപ്തിയും കൂടിയേക്കും.