ബെംഗളൂരു: ബുധനാഴ്ച ബെംഗളൂരുവിലെ ഉപ്പാർപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മൂഡ് ബാർ ആൻഡ് റസ്റ്റോറന്റിൽ ബെംഗളൂരു പോലീസ് റെയ്ഡ് നടത്തുകയും ഒമ്പത് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.അനധികൃതമായി ഡാൻസ് ബാർ നടത്തുന്നതായി പോലീസിന് സൂചന ലഭിച്ചതിനെ തുടർന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയാണ് റെയ്ഡ് നടത്തിയത്.ഒക്യുപേഷണൽ സർട്ടിഫിക്കറ്റ് ഇല്ലാതെയും മാർഗനിർദേശങ്ങൾക്ക് വിരുദ്ധവുമാണ് ഡാൻസ് ബാർ പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.