Home Featured കാവ്യ മാധവന്റെ ലക്ഷ്യ ബുട്ടീക്കില്‍ വന്‍ തീപ്പിടിത്തം: തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു.

കാവ്യ മാധവന്റെ ലക്ഷ്യ ബുട്ടീക്കില്‍ വന്‍ തീപ്പിടിത്തം: തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു.

കൊച്ചി: കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടീക്കില്‍ തീപ്പിടിത്തം. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവമുണ്ടായത്.തുണികളും തയ്യല്‍ മെഷീനുകളും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാര്‍ റൗണ്ട്സിന് പോയ സമയത്താണ് കടയില്‍ നിന്ന് പുകയുയരുന്നത് കണ്ടത്.തീപിടിത്തതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് കടയിലേക്ക് കടത്തിവിടുന്നില്ല.

ലക്ഷ്യ ബുട്ടീക്ക് ഇപ്പോള്‍ ഓണ്‍ലൈനായാണ് പ്രധാനമായും കച്ചവടം നടത്തുന്നത്. ഇതിനായുള്ള വസ്ത്രങ്ങള്‍ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ഇടപ്പള്ളി ഗ്രാന്റ് മാളില്‍ ലക്ഷ്യ ബുട്ടീക്ക് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിലയിരുത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group