ബെംഗളൂരു: വ്യാജ മാർക്ക് കാർഡ് തട്ടിപ്പ് നടത്തിയ നാല് പേരെ ജയനഗർ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ രഘു, ധർമകുമാർ, ദീപക്, നരേഷ് റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽ നിന്ന് 200 ഓളം വ്യാജ മാർക്ക് കാർഡുകൾ പോലീസ് കണ്ടെടുത്തു. 2018 മുതൽ സംഘം തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.