Home Featured ഇനി ഇന്റർനെറ്റ്‌ ഇല്ലെങ്കിലും upi പേയ്‌മെന്റ് ചെയ്യാം ; പുതിയ ഫീച്ചറുമായി UPI .

ഇനി ഇന്റർനെറ്റ്‌ ഇല്ലെങ്കിലും upi പേയ്‌മെന്റ് ചെയ്യാം ; പുതിയ ഫീച്ചറുമായി UPI .

ന്യൂഡൽഹി:സ്മാർട്ഫോണില്ലാതെയും ഇന്റർനെറ്റ് ഇല്ലാതെയും സാധാരണ ഫോൺ ഉപയോഗിച്ച് ഇനി പണമിടപാട് നടത്താനും ബാങ്ക് ബാലൻസ് അറിയാനും സാധിക്കും. യുപിഐ123 പേയിലൂടെയാണ് ഇത് സാധ്യമാവുക. ഗൂഗിൾ പേ, ഫോൺപേ, പേയ്ടിഎം എന്നിവയിൽ പണമിടപാടിന് ഉപയോഗിക്കുന്ന യുപിഐ സേവനം തന്നെയാണ് ഇതിലുമുണ്ടാവുക. ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ സ്മാർട്ഫോൺ ഉപയോക്താക്കൾക്കും ഈ സൗകര്യം ഉപയോഗിക്കാം. മൊബൈൽ റീചാർജ്, എൽപിജി ഗ്യാസ് റീഫില്ലിങ്, ഫാസ്ടാഗ് റീചാർജ്, ഇഎംഐ റീപേന്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകും.

You may also like

error: Content is protected !!
Join Our WhatsApp Group