ആരാധകര്‍ നെഞ്ചിലേറ്റിയ മൈക്കിളപ്പനും പിള്ളാരും ബോക്സ് ഓഫീസിലും നിറഞ്ഞാടുകയാണ്. ആദ്യ നാലു ദിവസം കൊണ്ടാണ് പണം വാരി പടങ്ങളുടെ പട്ടികയില്‍ ഭീഷ്മപര്‍വം ഒന്നാമത് എത്തിയത്.മോഹന്‍ലാലിന്റെ ലൂസിഫറിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് ഭീഷ്മപര്‍വം ഒന്നാമത് എത്തിയത്. തിയറ്റര്‍ സംഘടനയായ ഫിയോക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഭീഷ്മപര്‍വം റിലീസ് ചെയ്ത ആദ്യ നാലു ദിവസങ്ങള്‍ക്കുള്ളില്‍ എട്ടു കോടിക്ക് മുകളില്‍ ഷെയര്‍ നേടിയെന്ന് സംഘടനയുടെ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. മനോരമ ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കവെയാണ് വിജയകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിവെ തിയറ്ററുകളില്‍ ഇത്രയധികം ആവേഎല്ലാ തിയറ്ററിലും ഹൗസ് ഫുള്‍ ആയാണ് ഭീഷ്മപര്‍വം ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. ആദ്യ നാല് ദിവസം കൊണ്ട് നേടിയ കളക്ഷനിലാണ് ലൂസിഫറിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിരിക്കുന്നത്. ട്രാക്കര്‍മാരെ ഉദ്ദേശിച്ചുള്ള അനൗദ്യോഗിക കണക്ക് അനുസരിച്ച് നാല് ദിവസം കൊണ്ട് 53 കോടി കളക്ഷന്‍ നേടിയെന്നാണ് പറയുന്നത്. ആദ്യദിനം മൂന്നു കോടിക്ക് മുകളില്‍ ഭീഷ്മപര്‍വം നേടിയിരുന്നു. റിലീസ് ദിനത്തില്‍ 406 സ്ക്രീനുകളിലായി 1775 ഷോകളാണ് ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്. സിനിമയുടെ ഓസ്ട്രേലിയ – ന്യൂസിലാന്‍ഡ് രാജ്യങ്ങളിലെ റിലീസ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ആയിരുന്നു വിറ്റുപോയത്.ശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.