ബെംഗളൂരു: സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഹിജാബ് പ്രതിഷേധം ഉയർന്നതിനെ
ഉയർന്നതിനെ തുടർന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് മാർച്ച് 22 വരെ നിരോധന ഉത്തരവുകൾ നീട്ടി. നേരത്തെ മാർച്ച് എട്ട് വരെ രണ്ടാഴ്ചത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഉത്തരവനുസരിച്ച്, ബെംഗളൂരുവിലുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റർ പരിധിയിൽ ഒത്തുചേരലുകൾ, പ്രക്ഷോഭങ്ങൾ, പ്രതിഷേധങ്ങൾ, സമാധാനം തകർക്കുന്ന മറ്റ് പ്രവർത്തനങ്ങൾ എന്നിവ നിരോധിച്ചിരിക്കുകയാണ്.
ചിലയിടങ്ങളിൽ പ്രതിഷേധം അക്രമത്തിലേക്ക് നയിച്ചിരുന്നു. അതുകൊണ്ട് തന്നെ ബെംഗളൂരു നഗരത്തിലും സമാനമായ പ്രക്ഷോഭങ്ങൾ പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലന്നും. പൊതു സമാധാനവും ക്രമവും നിലനിർത്തുന്നതിന് ശരിയായ സുരക്ഷാ നടപടികൾ ആരംഭിക്കേണ്ടത് അത്യാവശ്യമാണെന്നും പന്തിന്റെ ഉത്തരവിൽ പറയുന്നു.