Home Featured Wife must obey husband : ഇന്ത്യയിൽ പത്തിൽ ഒമ്ബതുപേരും പറയുന്നത് ഭാര്യ ഭർത്താവിനെ അനുസരിക്കണമെന്ന്, സർവേഫലം

Wife must obey husband : ഇന്ത്യയിൽ പത്തിൽ ഒമ്ബതുപേരും പറയുന്നത് ഭാര്യ ഭർത്താവിനെ അനുസരിക്കണമെന്ന്, സർവേഫലം

വീടിനകത്തായാലും, പുറത്തായാലും ഭാര്യ(wife) ഭർത്താവി(husband)നെ അനുസരിക്കണമെന്നാണ് സമൂഹം എപ്പോഴും വിശ്വസിച്ചു പോരുന്നത്. സ്ത്രീകൾ അടുക്കളയിൽ ഒതുങ്ങിക്കൂടുന്ന കാലമെല്ലാം കഴിഞ്ഞിട്ടും, എല്ലാ മേഖലകളിലും പുരുഷന്മാർക്കൊപ്പം സ്ത്രീകൾ സ്ഥാനം നേടിയിട്ടും ഇപ്പോഴും ആ പഴയ ചിന്താഗതിയിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് ഒരു പുതിയ സർവേ പറയുന്നത്. ഭൂരിഭാഗം ഇന്ത്യക്കാരും ഭാര്യ എപ്പോഴും ഭർത്താവിനെ അനുസരിക്കണം എന്നസങ്കൽപ്പത്തോട് പൂർണ്ണമായുംയോജിക്കുന്നവരാണ് എന്നാണ് ഒരു അമേരിക്കൻ തിങ്ക് ടാങ്കായ(American think tank) പ്യൂവിന്റെ(Pew Research Center) സമീപകാല പഠനം സൂചിപ്പിക്കുന്നത്. സർവേയിൽ പങ്കെടുത്ത പത്ത് ഇന്ത്യക്കാരിൽ ഒമ്ബത് പേരും ഭാര്യമാർ ഭർത്താക്കന്മാരെ അനുസരിക്കണ(wife must obey husband)മെന്ന ആശയത്തോട് യോജിക്കുന്നവരായിരുന്നു.ആണെന്നോ പെണ്ണെന്നോ വിവേചനം പാടില്ലെന്ന ശടിക്കുന്ന ആധുനിക സ്ത്രീകൾപോലും സ്ത്രീകൾ പുരുഷന്മാരെ അനുസരിക്കണമെന്നമനോഭാവമുള്ളവരാണ് എന്ന് പഠനം സൂചിപ്പിക്കുന്നു. സർവേയിൽ പങ്കെടുത്ത 61 ശതമാനം സ്ത്രീകളും, 67 ശതമാനം പുരുഷന്മാരും അതിനോട് യോജിക്കുന്നവരായിരുന്നു.

അതേസമയം, സ്ത്രീകൾക്കും പുരുഷന്മാർക്ക്തുല്യമായ അവകാശം ഉണ്ടായിരിക്കേണ്ടത്പ്രധാനമാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു. പൂ റിസർച്ച് സെന്റർ പുറത്തിറക്കിയ പുതിയ റിപ്പോർട്ട് ഇന്ത്യക്കാർ വീട്ടിലും സമൂഹത്തിലും ലിംഗപരമായ റോളുകളെ എങ്ങനെ വിലയിരുത്തുന്നു എന്ന് പരിശോധിക്കുന്നു.സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നല്ല രാഷ്ട്രീയ നേതാക്കളാവും എന്ന് 55 ശതമാനം പറഞ്ഞപ്പോൾ, പുരുഷന്മാരേക്കാൾ മികച്ച നേതാക്കൾ സ്ത്രീകളാണെന്ന് 14 ശതമാനം പറഞ്ഞു. ഇന്ത്യക്കാരിൽ നാലിലൊന്ന് പേർ മാത്രമാണ്സ്ത്രീകളേക്കാൾ മികച്ച രാഷ്ട്രീയ നേതാക്കൾ പുരുഷൻമാരാണെന്ന നിലപാട് സ്വീകരിച്ചത്. “ഏത് തരത്തിലുള്ള ദാമ്ബത്യമാണ് കൂടുതൽ സംതൃപ്തി നൽകുന്നത്, ഭർത്താവ് ജോലിയ്ക്ക് പോയി ഭാര്യ വീടും കുട്ടികളെയും പരിപാലിക്കുന്നതോ, അതോ ഭാര്യാഭർത്താക്കന്മാർ ജോലിചെയ്ത് വീടും കുട്ടികളെയും ഒരുമിച്ച് പരിപാലിക്കുന്നതോ?” എന്ന ചോദ്യത്തിന് കൂടുതൽ ഇന്ത്യക്കാരും രണ്ടാമത്തേതാണ് തെരഞ്ഞെടുത്തത്.കുടുംബവരുമാനം സ്ത്രീകളുടെയും പുരുഷന്മാരുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന് 54 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെടുമ്ബോൾ,43 ശതമാനം കുടുംബ വരുമാനം പുരുഷന്മാർക്ക് മാത്രമുള്ള ഒരു ബാധ്യതയായി കണ്ടു. അതുപോലെ തന്നെ, ജോലിയിൽ സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് കൂടുതൽ അവകാശം വേണമെന്നാണ് 80 ശതമാനം പേരുംആഗ്രഹിക്കുന്നത്. കുട്ടികളെ പരിപാലിക്കുന്നത് പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒരുമിച്ചുള്ള ഉത്തരവാദിത്തമായിരിക്കണം എന്ന് 62 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടപ്പോൾ, 30,000 -ൽ 10,000 പേരെങ്കിലും (34 ശതമാനം) കുട്ടികളെ നോക്കുന്നത് സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്ന് കരുതി. 94 ശതമാനം പേർ തങ്ങൾക്ക് ഒരു ആൺകുട്ടിയെയെങ്കിലും വേണമെന്ന് പറഞ്ഞപ്പോൾ 90 ശതമാനം പേർ പെൺകുട്ടിയെ വേണമെന്ന് പറഞ്ഞു. സർവേയിൽ പങ്കെടുത്ത 63 ശതമാനം ആളുകളും മാതാപിതാക്കളുടെ ശവസംസ്കാരത്തിന്റെ ഉത്തരവാദിത്വം ആൺമക്കൾക്കാണ് എന്നും അഭിപ്രായപ്പെട്ടു. 2019 2020 അവസാനത്തിൽ കൊറോണ വരുന്നതിന് മുമ്ബാണ് സർവേ നടത്തിയത്. പ്രായപൂർത്തിയായ 29,999 ഇന്ത്യക്കാരിൽ നടത്തിയ മുഖാമുഖ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. വിവിധ മതത്തിൽപെട്ടവരും, ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിൽപെട്ടവരും സർവേയിൽ പങ്കെടുത്തു. കൂടാതെ, 17 ഓളം ഭാഷകളിലും സർവേ നടന്നു. മാർച്ച് 2 ബുധനാഴ്ചയാണ് സർവേ പുറത്തുവിട്ടത്.

ലിംഗസമത്വത്തെ കുറിച്ച് എത്രയധികം ഉച്ചത്തിൽ സംസാരിച്ചാലും പരിഷ്കൃതസമൂഹം പോലും കരുതിവെച്ചിരിക്കുന്നത് ഭാര്യ ഭർത്താവിനെ അനുസരിക്കേണ്ടവളാണ് എന്ന് തന്നെയാണ് എന്നാണ് ഈ സർവേയിൽ നിന്നും മനസിലാവുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group