Home Featured ഇന്ദിരാനഗറിലെ ഭക്ഷണശാലയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്

ഇന്ദിരാനഗറിലെ ഭക്ഷണശാലയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്

ബെംഗളൂരു : ഇന്ദിരാനഗറിലെ ശാന്തി സാഗർ ഭക്ഷണശാലയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. അഗ്നിശമനസേനയും അത്യാഹിത വിഭാഗവും ഉടൻ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ ചേർന്ന് തീയണച്ചിരുന്നു. സംഭവം നാട്ടുകാരിലും യാത്രക്കാരിലും പരിഭ്രാന്തി പരത്തി.

വൈകിട്ട് നാലരയോടെ സിഎംഎച്ച് റോഡിലെ ഭക്ഷണശാലയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണശാലയിലെ ജീവനക്കാരായ നരസിംഹ (55), ചന്ദ്രകാന്ത് (38), ജഗദീഷ് (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സെന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലാണ്.

എൽപിജി സിലിണ്ടറിലെ പിൻ തകരാറിലായതിനെ തുടർന്ന് ബേസ്മെന്റിലെ അടുക്കളയിൽ നിന്നാണ് തീപടർന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ച സൗത്ത് ഫയർ സ്റ്റേഷനിലെ ജില്ലാ ഫയർ ഓഫീസർ ഹേമന്ത് കുമാർ കെ പറഞ്ഞു. “ഞങ്ങൾ സിലിണ്ടറിന്റെ ലിഡ് അടച്ചു, അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group