ബെംഗളൂരു: ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് കഴിഞ്ഞ ഞായറാഴ്ച ബെംഗളൂരു കുഡ്ലു ഗേറ്റിനു സമീപമുള്ള ഇഖ്റ ഗെയിംസ് വില്ലേജിൽ വെച്ച് നടത്തിയ ക്രിക്കറ്റ് മത്സരത്തിൽ ടീം ക്ലാടർ വിജയിച്ചു. ടീം ദാദാ ബോയ്സ് റണ്ണേഴ്സ് അപ്പ് നേടി. 2019 മാർച്ചിൽ ആരംഭിച്ച ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്ബിന്റെ രണ്ടാമതു ക്രിക്കറ്റ് മത്സരമായിരുന്നു ബി.എം.എസ്.സി പ്രീമിയർ ലീഗ് സീസൺ 2. 12 ടീമുകളിലായി 120 നു മുകളിൽ കളിക്കാർ പങ്കെടുത്തു. ബി.എം.എസ്.സി മെമ്പർ മാരെയും അതേപോലെ നഗരത്തിലെ മലയാളി ക്രിക്കറ്റ് കളിക്കാരെയും ഉൾക്കൊള്ളിച്ചാണ് ഈ മത്സരം നടത്തിയത്. കോവിഡ്മഹാമാരിക്ക് ശേഷം ഇതാദ്യമായി ആണ് ഒരു മത്സരം ബി.എം.എസ്.സി സംഘടിപ്പിക്കുന്നത്.