ഏപ്രിൽ മുതൽ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിക്കും. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രീമയത്തിൽ
വർധനവുണ്ടാകുന്നത്.ഗതാഗത മന്ത്രാലയവുമായി ചർച്ചചെയ്ത് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി.പുതിയ
നിരക്കനുസരിച്ച് 1000 സിസിയുള്ള സ്വകാര്യ കാറുകൾക്ക് തേഡ് പാർട്ടി പ്രീമിയം 2,094 രൂപയാകും.
1,500 സിസിവരെയുള്ള സ്വകാര്യ കാറുകൾക്ക് 3,416 രൂപയും അതിനുമുകളിലുള്ളവയ്ക്ക് നിരക്ക് 7,897 രൂപയുമാകും.150 സിസിക്ക് മുകളിലുള്ളതും 350 സിസിയിൽ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങൾക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ളവയ്ക്ക് 2,804 രൂപയുമായാണ് പ്രീമിയം വർധിക്കുക. വാണിജ്യ വാഹനങ്ങൾക്ക് 16,049 രൂപ മുതൽ 44,242 രൂപവരെയുമാണ് ഈടാക്കുക.സ്വകാര്യ വൈദ്യുതി കാറുകൾ, ഇരുചക്ര വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്ക് പ്രീമിയത്തിൽ
15ശതമാനം കിഴിവിന് ശുപാർശ ചെയ്തിട്ടുണ്ട്.ഇതുപ്രകാരം കിലോവാട്ട് ശേഷിയനുസരിച്ച് സ്വകാര്യ കാറുകൾക്ക് 1,780 രൂപ മുതൽ 6,712 രൂപയായിരിക്കും പ്രീമിയം നിരക്ക്.
ഇരുചക്ര വാഹനങ്ങളുടേതാകട്ടെ 457 രൂപ മുതൽ 2,383 രൂപവരെയുമാകും ഈടാക്കുക.
കോവിഡിനെതുടർന്ന് ഏറെക്കാലം അടച്ചിട്ടതിനാൽ മോട്ടോർ വാഹന വിഭാഗത്തിലെ അതേസമയം, ആരോഗ്യ ഇൻഷുറൻസ് ക്ലെമിയുകളുടെ എണ്ണത്തിൽ ക്ലെയിമിൽ കാര്യമായ ഇടിവുണ്ടായിരുന്നു വൻവർധനവുമുണ്ടായി. രണ്ടുവർഷം നിരക്കുയർത്താതിരുന്നതിനാൽ ഇത്തവണ പ്രീമിയത്തിൽ വർധനവുണ്ടാകുമെന്ന് ഇൻഷുറൻസ് കമ്ബനികൾ പ്രതീക്ഷിച്ചിരുന്നു