Home Featured വ്‌ളോഗർ സഞ്ജു ടെക്കിക്ക് മുട്ടൻ പണി: വീഡിയോ പ്രചരിപ്പിക്കുന്നതിന് കോടതി വിലക്ക്, കാർ ഡീലറുടെ പരാതി ഇങ്ങനെ

വ്‌ളോഗർ സഞ്ജു ടെക്കിക്ക് മുട്ടൻ പണി: വീഡിയോ പ്രചരിപ്പിക്കുന്നതിന് കോടതി വിലക്ക്, കാർ ഡീലറുടെ പരാതി ഇങ്ങനെ

ആലപ്പുഴ: മലയാളി യൂട്യൂബര്‍മാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള വ്‌ളോഗര്‍മാരില്‍ ഒരാളാണ് സഞ്ജു ടെക്കി. ഒരു മില്യണില്‍ കൂടുതല്‍ ഫോളേവേഴ്‌സാണ് അദ്ദേഹത്തിനുള്ളത്. ടെക്‌നോജളി, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ വീഡിയോകള്‍ സഞ്ജു യൂട്യൂബിലും ഫേസ്ബുക്കിലുമായി പങ്കുവയ്ക്കാറുണ്ട്. ഏല്ലാ വീഡിയോകള്‍ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാറാണുള്ളത്.

മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ടാറ്റ കാര്‍ കമ്പനിയും ഡീലര്‍മാര്‍ക്കുമെതിരെ വീഡിയോ പ്രചരിപ്പിച്ചതിന് സഞ്ജുവിന് കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കമ്പനിക്കെതിരായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വസ്തുനിഷ്ഠമല്ലെന്നും സഭ്യേതര ഭാഷയിലുള്ളവയാണെന്നും കാണിച്ചാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് സഞ്ജു ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ സഫാരി കാര്‍ വാങ്ങുന്നത്. പഴയ സഫാരി കാറിനെ അപേക്ഷിച്ച് ആഡംബര കൂടെ ചേര്‍ത്താണ് ടാറ്റ ഏറ്റവും പുതിയ എഡിഷന്‍ പുറത്തിറക്കിയത്. 25 ലക്ഷം രൂപ അടുപ്പിച്ചാണ് കാറിന്റെ ഏറ്റവും ഉയര്‍ന്ന വില. തന്റെ യൂട്യൂബ് വരുമാനത്തില്‍ നിന്നാണ് സഞ്ജു ഈ വാഹനം വാങ്ങിയതെന്നാണ് അവകാശപ്പെടുന്നത്.

തന്റെ പുതിയ കാറുമായി ബന്ധപ്പെട്ട ഒട്ടേറെ വീഡിയോ സഞ്ജു യൂട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാഴ്ചകള്‍ മുമ്പാണ് കാറിന്റെ കംപ്ലെയിന്റുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെടുന്നത്. സഫാരി കാര്‍ വാങ്ങി പണികിട്ടി, ആര്‍ക്കും ഈ ഗതി വരുത്തകുത് തുടങ്ങിയ തലക്കെട്ടുകളോടെയാണ് വീഡിയോ പങ്കുവച്ചത്.

വാഹനത്തിന്റെ മെക്കാനിക്കല്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളെ കുറിച്ചും സഞ്ജു വീഡിയോ പങ്കുവച്ചിട്ടുണ്ട്. കൂടാതെ വാഹനം സര്‍വീസിന് കൊടുത്തതിന് ശേഷവും പ്രശ്‌നം പരിഹരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചുള്ള വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോകള്‍ എല്ലാം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടിട്ടുള്ളത്.

വീഡിയോകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കമ്പനി ഡീലര്‍മാര്‍ കോടതിയെ സമീപിച്ചത്. ആലപ്പുഴ കലൂര്‍ സ്വദേശിയായ സഞ്ജു ടെക്കിക്കാണ് എറണാകുളം സബ് കോടതി പരാതിയുടെ പശ്ചാത്തലത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. വ്‌ളോഗറെയും ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികളെയും എതിര്‍ കക്ഷികളാക്കി എന്‍ സി എസ് ഓട്ടോമോട്ടീവ്‌സാണ് കോടതിയെ സമീപിച്ചത്.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പേര്‍ സഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നുണ്ട്. ചിലര്‍ പിന്തുണയ്ക്കുന്ന കമന്റ് പങ്ക് വയ്ക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശന കമന്റുകളാണ് പങ്കുവയ്ക്കുന്നത്. സഞ്ജു നിങ്ങളോട് ഒപ്പം എന്നും ഉണ്ടാകും പണം കൊടുത്ത് വാങ്ങിയ വണ്ടി ഓടിക്കാന്‍ ഉള്ളത് ആണ് അല്ലാതെ ശോകെയ്സില്‍ വേകാനുള്ളത് അല്ല എന്ന് പറഞ്ഞു കൊടുക്കണം ചില മാമ ചാനെല്‍ കാരോടെക്കെ, എന്നും സഞ്ജുവിനൊപ്പം- ഒരാള്‍ കമന്റില്‍ കുറിച്ചു.

ഏതൊരു കമ്പനി ഒരു പ്രോഡക്റ്റ് ഇറക്കിയാലും, 100 എണ്ണം എടുത്താല്‍, അതില്‍ 5-10 എണ്ണത്തില്‍ എന്തേലും ഒക്കെ കംപ്ലയിന്റ് കാണും. അത് സ്വാഭാവികം ആണ്. അതില്‍ ഒന്നായിരിക്കാം നിങ്ങള്‍ക്ക് കിട്ടീത്. വാറന്റി ഉണ്ടല്ലോ..അവരെ തന്നെ ഏല്പിക്കുക..ശെരിയാക്കി തരാന്‍ പറയുക. ആദ്യം തന്നെ ക്യാമറ ഓഫ് ചെയ്യ്. നേരെ പോയി മര്യാദക്ക് കാര്യം പറയുക. ഇല്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യുക. ഇമ്മാതിരി ആറ്റിട്യൂട് വെച്ച് വീഡിയോ ഉണ്ടാക്കി ഇട്ടാല്‍, അവര്‍ ചിലപ്പോ ഹെല്‍പ് ചെയ്യില്ല. അല്ലെങ്കില്‍ വിറ്റിട്ട് വേറെ വണ്ടി എടുക്കുക- മറ്റൊരാള്‍ കമന്റില്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group