Home Featured ബാംഗ്ലൂരിൽ നിന്നായാലും മൈസൂരുവിൽ നിന്നായാലും കണ്ണൂരേക്ക്‌ ഒരേ ടിക്കറ്റ് ചാർജ് ; KSRTC ഓൺലൈൻ തട്ടിപ്പ്

ബാംഗ്ലൂരിൽ നിന്നായാലും മൈസൂരുവിൽ നിന്നായാലും കണ്ണൂരേക്ക്‌ ഒരേ ടിക്കറ്റ് ചാർജ് ; KSRTC ഓൺലൈൻ തട്ടിപ്പ്

ബെംഗളൂരു: കേരള ആർടി സി ബസിൽ ബെംഗളൂരുവിലും മൈസൂരുവിലും നിന്ന് കണ്ണൂരി ലേക്ക് ഒരേ ടിക്കറ്റ് നിരക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വ്യത്യസ്ത ദൂരത്തിന് ഒരേ നിരക്ക് നൽകേണ്ടിവരുന്നത്. സൂപ്പർ എക്സ്പ്രസ് ബസിൽ ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് 437 രൂപയാണ് നിരക്ക്.130 കിലോമീറ്റർ അകലെയു ള്ള മൈസൂരുവിൽ നിന്ന് കയറിയാലും നൽകേണ്ടത് ഇതേ തുക തന്നെയാണ്. യാത്ര ചെയ്യാത്ത ദൂരത്തിനും അധിക നിരക്ക് നൽകേണ്ടിവരുന്നത് കഷ്ടമാണെന്നു മൈസൂരു മലയാളികൾ പറയുന്നു.അതേസമയം, റിസർവേഷനില്ലാതെ നേരിട്ട് കയറുന്നവർ ഫെയർസ്റ്റേജ് പ്രകാരം 300 രൂപയിൽ താഴെ നൽകിയാൽ മതി മൈസൂരിൽ നിന്നുള്ളവർ ടിക്കറ്റ് നിരക്കിലെ അപാകത കാരണം കർണാടക ആർടിസി ബസുകളെയാണ് ഇപ്പോൾ കൂടുതലായി ആശ്രയിക്കുന്നത്.കോവിഡ് നിയന്ത്രണസമയത്ത് എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയത്കേരള ആർടിസി കഴിഞ്ഞ വർഷം പിൻവലിച്ചിരുന്നെങ്കിലും കണ്ണൂർ റൂട്ടിൽ ഇത് തുടരുന്നതാണുപ്രതിസന്ധിയായിരിക്കുന്നത്.അപാകത ഉടൻ പരിഹരിക്കണമെന്നാണ് മൈസുരുവിലെ മലയാളി യാത്രക്കാരുടെ ആവശ്യം. കുടക് ജില്ലയിലെ നിയന്ത്രണങ്ങൾ കാരണം കണ്ണൂരിലേക്കുള്ള കെഎ സർടിസിയുടെ രാത്രിയാ ത്രാ സർവീസുകൾ മാസങ്ങളോളം മുടങ്ങിയിരുന്നു.കേരളത്തിൽ നിന്നുള്ളവർക്കുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചതോടെ കേരള ആർടിസി ബസുകളിൽ യാത്രക്കാരുടെ തിരക്ക് കൂടിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group