ദുബായ്: ആല്‍ബം താരവും പ്രശസ്ത വ്‌ളോഗറുമായ റിഫ മെഹ്നുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 21 വയസ്സായിരുന്നു. ദുബൈയ് ജാഫിലിയയിലെ ഫ്‌ളാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ റിഫ കഴിഞ്ഞ മാസമാണ് ദുബായില്‍ എത്തിയത്. ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. ഇവര്‍ക്ക് ഒരു മകളുണ്ട്.
തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ റിഫ സജീവമായിരുന്നു. അതിന് ശേഷമാണ് വീട്ടില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഫ ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്. മരണത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പ് കുടുംബവുമൊത്തുളള വീഡിയോ റിഫ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.
കുടുംബത്തിനൊപ്പം തിങ്കളാഴ്ച ബുര്‍ജ് ഖലീഫയില്‍ പോയതിന്റെ വീഡിയോ ആയിരുന്നു റിഫ പോസ്റ്റ് ചെയ്തിരുന്നത്. ഇന്‍സ്റ്റാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത വീഡിയോയില്‍ റിഫയെ സന്തോഷത്തോടെയാണ് കാണുന്നത്. റിഫയുടെ അപ്രതീക്ഷിതമായ മരണം വിശ്വസിക്കാനാകാതെയിരിക്കുകയാണ്. റിഫ യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത് തുടങ്ങിയത് മൂന്ന് വര്‍ഷം മുന്‍പാണ്. റിഫ മെഹ്നൂസ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.
ട്രാവലിംഗ്, ഫുഡ് വ്‌ളോഗിംഗ്, ഫാഷന്‍ അടക്കമുളളവയാണ് റിഫ യൂട്യൂബ് ചാനലില്‍ ചെയ്തിരുന്നത്. ഭര്‍ത്താവ് മെഹ്നുവിനൊപ്പം ഏതാനും സംഗീത ആല്‍ബങ്ങളും റിഫ ചെയ്തിട്ടുണ്ട്. റിഫയുടെ മരണ കാരണം എന്താണെന്ന് വ്യക്തമല്ല. റിഫയുടെ മരണത്തിന് പിന്നാലെ സോഷ്യല്‍ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. നിരവധി വിദ്വേഷ കമന്റുകളാണ് റിഫയുടെ മരണവാര്‍ത്തയ്ക്ക് താഴെ ലഭിച്ച് കൊണ്ടിരിക്കുന്നത്.
വിഷയത്തില്‍ പ്രതികരിച്ച് ഡോ. ഷിംന അസീസ് രംഗത്ത് വന്നിട്ടുണ്ട്. ഷിംന അസീസിന്റെ കുറിപ്പ്: ” ഒരു മലയാളി വ്ളോഗര്‍, ഇരുപത് വയസ്സുകാരി മുസ്ലിം പെണ്‍കുട്ടി ദുബൈയില്‍ മരിച്ചു എന്ന വാര്‍ത്തക്ക് കീഴില്‍ വന്ന ചില കമന്റുകള്‍ ആണ് താഴെ കാണുന്നത്. കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച് എന്തൊക്കെയാണ് വിളിച്ച് പറയുന്നത് !! ശരിക്കും ഇവരുടെയൊക്കെ പ്രശ്നം എന്താണ്?
ഒരു വേദിയില്‍ മൈക്ക് കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വായിൽ കമൻ്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ? എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം. മനുഷ്യര്‍ എപ്പോ നന്നാവാനാണ് !! ”
- സിനിമ മോഹവുമായി മുംബൈയില്‍ എത്തിയവള്; ഭര്‍ത്താവ് അവളെ വേശ്യാലയത്തില്‍ വിറ്റത് അഞ്ഞൂറ് രൂപയ്ക്ക്; പിന്നീട് മുംബയിലെ ഡോണ്‍ ആയ കരിം ലാല അവള്‍ക്ക് സഹോദരനായി.. ബോംബെ നഗരത്തെ കിടുകിടാ വിറപ്പിച്ച ഗംഗുഭായ് എന്ന മാഫിയാക്വീൻ
- കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി നില്‍ക്കുമ്ബോള്‍; പുറത്ത് പോവും മുന്‍പ് പിതാവിനെ വിളിച്ചു